ടെൽ അവീവ്; ഇസ്രായേലും ഹമാസും ആക്രമണം താത്കാലികമായി അവസാനിപ്പിക്കണമെന്ന് യൂറോപ്യൻ യൂണിയൻ. ഗാസയിലേക്ക് സഹായം എത്തിക്കാൻ വെടിനിർത്തൽ വേണമെന്ന പ്രമേയം പാസ്സാക്കി. ഏഴ് മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് 27 രാജ്യങ്ങൾ ഒപ്പിട്ട പ്രമേയം പാസാക്കിയത്.
അതേസമയം സ്വയം പ്രതിരോധത്തിനുള്ള ഇസ്രയേലിന്റെ അവകാശത്തേയും യോഗം അംഗീകരിച്ചു. വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള പ്രമേയം യു.എൻ. ജനറൽ അസംബ്ലിയിൽ ഇന്ന് വോട്ടിനിടും. അതിനിടെ ഹമാസ് പ്രതിനിധികൾ റഷ്യയിലെത്തി.
യുദ്ധത്തിൽ മരണ സംഖ്യ 7000 പിന്നിട്ടു. ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ 50 ബന്ദികൾ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. ലബനോൻ അതിർത്തിയിലും ആക്രമണം തുടരുകയാണ്.
ഇതിനിടെ ഇസ്രയേൽ-ഹമാസ് സംഘർഷത്തിൽ യുഎസ് പൗരന്മാരെ ലക്ഷ്യം വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി അമേരിക്ക. ഇത് സംബന്ധിച്ച് ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിക്ക് സന്ദേശമയച്ചു.മേഖലയിലേക്ക് 900 സൈനികരെ കൂടി വിന്യസിക്കുമെന്നും അമേരിക്ക അറിയിച്ചു.
Discussion about this post