ടെല്‍ അവീവ് : യുദ്ധവിമാനങ്ങളുടെ ആക്രമണത്തിലൂടെ മൂന്നു മുതിര്‍ന്ന ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രയേല്‍ സൈന്യം. ദരജ് തുഫ ബറ്റാലിയനിലെ മുതിര്‍ന്ന ഭീകരരാണ് മരിച്ചതെന്ന് ഇസ്രയേല്‍ സേന അറിയിച്ചു. ഒക്ടോബര്‍ ഏഴിന് ഇസ്രായേലിനെതിരായ അതിര്‍ത്തി കടന്നുള്ള ആക്രമണത്തില്‍ മുഖ്യ പങ്കുവഹിച്ച ബറ്റാലിയന്‍ ഭീകരവാദികളാണ് ഇവര്‍. ഹമാസ് ഭീകര സംഘടനയുടെ ഏറ്റവും ഉന്നത നേതാക്കളില്‍ ചിലരാണ് ഇവരെന്നും ഇസ്രായേല്‍ സൈന്യം പറഞ്ഞു. ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിത്.
‘ഭീകര സംഘടനയായ ഹമാസിന്റെ ഗാസ നഗരത്തിലെ പ്രധാനപ്പെട്ട ഒരു സേനാ വിഭാഗമാണ് ദര്‍ജ് തഫ. ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നടന്ന കൂട്ടക്കൊലയിയില്‍ ഈ ബറ്റാലിയനിലെ ഭീകരര്‍ നിര്‍ണായക പങ്കുവഹിച്ചു’, ഇസ്രായേല്‍ എയര്‍ഫോഴ്‌സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റ് രഹസ്യാന്വേഷണ നിര്‍ദേശപ്രകാരമാണ് ഹമാസ് പ്രവര്‍ത്തകരെ ഇല്ലാതാക്കിയതെന്നും സേന വ്യക്തമാക്കി. കൂടാതെ ഹമാസിന്റെ ഇന്റലിജന്‍സ് ഡയറക്ടറേറ്റിന്റെ ഉപമേധാവി ഷാദി ബറൂദും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. ഒക്ടോബര്‍ ഏഴിന് നടന്ന ആക്രമണത്തിന്റെ ആസൂത്രണത്തില്‍ ഇയാള്‍ക്കും പങ്കുണ്ടെന്ന് ഐഡിഎഫ് കൂട്ടിച്ചേര്‍ത്തു.
Discussion about this post