തിരുവനന്തപുരം: കേരളത്തിലെ ട്രെയിൻ യാത്രികരുടെ പ്രശ്‌നങ്ങൾക്ക് ആശ്വാസമായി ഇന്ത്യൻ റെയിൽവേ. ട്രെയിനുകൾക്ക് അധിക കോച്ചുകൾ അനുവദിച്ചു. എട്ട് ട്രെയിനുകൾക്കാണ് കോച്ചുകൾ അനുവദിച്ചത്.
തിരുവനന്തപുരം – എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ്, എറണാകുളം- കണ്ണൂർ ഇന്റർസിറ്റി എക്‌സ്പ്രസ്, കണ്ണൂർ- ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്, ആലപ്പുഴ- കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്, കണ്ണൂർ – എറണാകുളം ഇന്റർസിറ്റി എക്‌സ്പ്രസ്, എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസ്, വേണാട് എക്പ്രസ് എന്നീ ട്രെയിനുകളിലാണ് അധിക കോച്ചുകൾ അനുവദിച്ചത്. കേരളത്തിലെ തീവണ്ടിയാത്രികർ വലിയ യാത്രാ ദുരിതം അനുഭവിക്കുന്നതായി മാദ്ധ്യമവാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് റെയിൽവേയുടെ നടപടി.
31 തൊട്ടാകും പുതിയ കോച്ചുകൾ ഓടാൻ ആരംഭിക്കുക. എല്ലാ ട്രെയിനുകളിലും സെക്കന്റ് ക്ലാസ് യാത്രാ കോച്ചുകളാണ് അധികമായി ചേർത്തിരിക്കുന്നത്. ഓരോ ട്രെയിനുകളിലും ഓരോ കോച്ച് മാത്രമാണ് അനുവദിച്ചിരിക്കുന്നത്.
Discussion about this post