പത്തനംതിട്ട: തെരുവ് നായയുടെ ആക്രമണത്തിൽ ബിഗ് ബോസ് താരം രജിത് കുമാറിന് പരിക്ക്. രാവിലെയോടെയായിരുന്നു സംഭവം. അദ്ദേഹത്തിന് പുറമേ രണ്ട് പേർക്ക് കൂടി നായയുടെ കടിയേറ്റു.
സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായിട്ടായിരുന്നു രജിത് കുമാർ പത്തനംതിട്ടയിൽ എത്തിയത്. നഗരത്തിൽ താമസിച്ചിരുന്ന ഹോട്ടലിന് സമീപത്തുവച്ചായിരുന്നു അദ്ദേഹത്തിന് കടിയേറ്റത്. പ്രഭാതസവാരിയ്ക്കായി പോകുകയായിരുന്നു. ഉടനെ ആശുപത്രിയിൽ ചികിത്സ തേടി. അദ്ദേഹത്തിന്റെ കാലിനാണ് പരിക്കേറ്റത്.
നഗരത്തിലെ മറ്റ് രണ്ട് ഭാഗങ്ങളിൽ ഉണ്ടായ ആക്രമണത്തിലാണ് മറ്റ് രണ്ട് പേർക്ക് പരിക്കേറ്റത്. മലയാലപ്പുഴ സ്വദേശി രാജു, കണ്ണങ്കര സ്ലദേശി മുരുകൻ എന്നിവർക്കാണ് പരിക്കേറ്റത്. രജിത് കുമാറിനെ കടിച്ച നായ തന്നെയാണ് ഇവരെയും ആക്രമിച്ചത് എന്നാണ് സൂചന. പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് മൂന്ന് പേരും ചികിത്സ തേടിയത്. മൂന്ന് പേർക്കും പ്രതിരോധ വാക്‌സിനും നൽകി.













Discussion about this post