ന്യൂഡൽഹി: സ്‌ഫോടനവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ അഭിപ്രായത്തെ തള്ളി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കളമശ്ശേരിയിലെ ബോംബ് കളമശ്ശേരി സ്‌ഫോടനത്തെക്കുറിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി പറഞ്ഞതാണ് പാർട്ടി നിലപാട്. എംവി ഗോവിന്ദന്റേത് ഏതു സാഹചര്യത്തിൽ നടത്തിയ പ്രസ്താവനയെന്നറിയില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
കളമശ്ശേരി ബോംബ് സ്‌ഫോടനത്തെ സിപിഎം കേന്ദ്ര കമ്മിറ്റി അപലപിക്കുകയാണ്. സാമൂഹികാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കേരള ജനത ഉണർന്ന് പ്രവർത്തിക്കണമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പലസ്തീൻ വിഷയത്തിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് സ്‌ഫോടനമെന്ന എംവി ഗോവിന്ദൻറെ പ്രസ്താവനയോടായിരുന്നു സീതാറാം യെച്ചൂരിയുടെ പ്രതികരണം.
ലോകമെമ്പാടും പലസ്തീൻ ജനവിഭാഗങ്ങൾക്കൊപ്പം ചേർന്ന് മുന്നോട്ട് പോകുന്ന ഇന്നത്തെ ലോകപശ്ചാത്തലത്തിൽ, കേരളജനത ഒന്നടങ്കം പലസ്തീൻ ജനതയ്ക്കൊപ്പം നിന്ന് പൊരുതുമ്പോഴും, അതിൽ നിന്ന് ജനശ്രദ്ധമാറ്റാൻ പര്യാപ്തമാകുന്ന ഭീകരമായ നിലപാട് ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും കർശനമായ നിലപാട് സ്വീകരിച്ച് കൊണ്ട് അതിന് എതിരായി സർക്കാരും ജനാധിപത്യബോധമുള്ള മുഴുവൻ മനുഷ്യരും, ഒറ്റക്കെട്ടായി ഇതിനെ അപലപിക്കേണ്ടതുണ്ട്. പാലസ്തീൻ സംഭവവുമായി ബന്ധപ്പെട്ട് സ്ഫോടനത്തിന് ബന്ധമുണ്ടോ എന്നത് പൂർണമായും പരിശോധിക്കേണ്ടതുണ്ട്. രാഷ്ട്രീയപരമായി പരിശോധിച്ചാൽ ഈ സാഹചര്യത്തിലുണ്ടായ സംഭവം ഭീകരപ്രവർത്തനമെന്ന് വിലയിരുത്താനേ സാധിക്കൂ എന്നും എംവി ഗോവിന്ദൻ പറഞ്ഞു. മുൻവിധിയോടെ കാര്യങ്ങൾ പറയാനാവില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞിരുന്നു.
Discussion about this post