ചെന്നൈ:എന്റെ വീട് അപ്പൂന്റെയും സിനിമയിലെ വസുവെന്ന വസുദേവിനെ ആരും ഇന്നും മറന്ന് കാണില്ല. ബാലതാരമായി എത്തിയത് മറ്റാരുമായിരുന്നില്ല ജനപ്രിയനടൻ ജയറാമിന്റെ മൂത്തമകൻ കാളിദാസ് ജയറാം ആയിരുന്നു. ബാലതാരമായി തിളങ്ങിയ കാളിദാസ് പിന്നീട് തമിഴിലും വിവിധ ചിത്രങ്ങളിൽ അഭിനയിച്ചു. വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ ആണ് അഭിനയിച്ചിട്ടുള്ളതെങ്കിലും വലിയ ആരാധകവൃന്ദമാണ് താരത്തിനുള്ളത്. കാളിദാസും അനുജത്തി മാളവികയും എന്നും ലൈംലൈറ്റിലാണ്.
അടുത്തിടെ താരം തൻറെ പ്രണയിനിയെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുത്തിയിരുന്നു. മോഡൽ തരിണി കലിംഗരായരാണ് കാളിദാസിൻറെ കാമുകി.കഴിഞ്ഞ വാലൻറൈൻസ് ഡേയിൽ തരണിയുമായുള്ള തൻറെ പ്രണയം പ്രേക്ഷകരോട് വെളിപ്പെടുത്തിയ താരം തങ്ങൾ ഉടൻ വിവാഹിതരാകാൻ പോകുന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ഇപ്പോഴിതാ പ്രണയനിനിയെ പ്രോപ്പോസ് ചെയ്യുന്ന കാളിദാസിന്റെ വീഡിയോ വൈറലാവുകയാണ്. മികച്ച ഫാഷൻ മോഡലിലുള്ള ഷി തമിഴ് നക്ഷത്ര അവാർഡ് ഏറ്റുവാങ്ങാൻ തരിണി കലിംഗരായർക്കൊപ്പം കാളിദായും വേദിയിലെത്തിയിരുന്നു. തരിണിയുടെ നേട്ടത്തിൽ അഭിമാനിക്കുന്ന ഒരാൾ നിങ്ങൾക്ക് പിന്നിലുണ്ടെന്ന് പരിചയപ്പെടുത്തിയാണ് അവതാരക മണിമേഖല കാളിദാസിനെ സ്റ്റേജിലേക്ക് ക്ഷണിച്ചത്. പിന്നാലെ നല്ല മിമിക്രിക്കാരനായ കാളിദാസ് വാരണം ആയിരം സിനിമയിലെ സൂര്യയുടെ ഫേമസായ പ്രപ്പോസൽ സീൻ അനുകരിച്ച് തരിണിയെ പ്രപ്പോസ് ചെയ്യുകയായിരുന്നു.
Discussion about this post