പാരീസ്; ചാവേർ ആക്രമണ ഭീഷണിയുമായി യുവതി. പാരീസിലെ തിരക്കേറിയ റെയിൽവേസ്റ്റേഷനിലാണ് സംഭവം. ഹിജാബ് ധരിച്ചെത്തിയ യുവതി ചാവേർ ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. നഗരം മുൾമുനയിലായതോടെ പോലീസ് യുവതിക്ക് നേരെ വെടിയുതിർത്ത് കീഴടക്കുകയായിരുന്നു.
ബിബ്ലിയോത്തിക് ഫ്രാങ്കോയിസ്-മിറ്ററാൻഡ് മെട്രോ സ്‌റ്റേഷനിലാണ് സംഭവം. അല്ലാഹു അക്ബറെന്ന് ആക്രോശിച്ചാണ് യുവതി സ്വയം പൊട്ടിത്തെറിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. യുവതിയുടെ പക്കൽ നിന്ന് സ്‌ഫോടക വസ്തുക്കളോ മറ്റ് ആയുധങ്ങളോ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ഒക്ടോബർ 13 മുതൽ ഫ്രാൻസ് ‘ആക്രമണ ജാഗ്രത’യിലാണ്. വടക്കൻ നഗരമായ അരാസിൽ ഒരു അദ്ധ്യാപികയെ ഒരു ഇസ്ലാമിക പൂർവ വിദ്യാർത്ഥി കുത്തിക്കൊലപ്പെടുത്തിയതിന് പിന്നാലെയാണ് രാജ്യത്ത് ആക്രമണ ജാഗ്രത ഉടലെടുത്തത്.
Discussion about this post