മൊറിൻഗേസീ എന്ന സസ്യകുടുംബത്തിലെ ഏക ജനുസായ മൊരിൻഗയിലെ ഏറ്റവും വ്യാപകമായി കൃഷി ചെയ്തു വരുന്ന ഒരു സ്പീഷിസാണ് മുരിങ്ങ എന്നു വിളിക്കുന്ന മൊരിൻഗ ഒളൈഫെറാ. (ശാസ്ത്രീയനാമം: Moringa oleifera).അതീവ പോഷക സമൃദ്ധവും ഏറെ ആരോഗ്യകരവുമാണ് മുരിങ്ങ. മൊരിംഗ ഒലേയ്‌ഫെറ എന്ന ശാസ്ത്രനാമമുള്ള ഇനമാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സാധാരണയായി വളരുന്നത്. വളരെ വേഗം വളരുന്നതും, വരൾച്ചയെ അതിജീവിക്കാൻ കഴിവുള്ളതുമായ ഒരു മരമാണ് മുരിങ്ങ. ഹിമാലയത്തിന്റെ തെക്കൻ ചെരിവുകളാണ് മുരിങ്ങയുടെ തദ്ദേശം. ഭക്ഷണത്തിനും ഔഷധത്തിനും ജലം ശുദ്ധീകരിക്കാനും മുരിങ്ങ ഉപയോഗിക്കുന്നുണ്ട്.
മുരിങ്ങയുടെ ഇലയും കായും കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. പ്രാേട്ടീൻ, കാൽസ്യം, അമിനോ ആസിഡുകൾ, ഇരുമ്പ്, വിറ്റാമിൻ സി, എ, ധാതുക്കൾ തുടങ്ങിയ പോഷക ഘടകങ്ങളെല്ലാം അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് മുരിങ്ങ. ഇത് നിങ്ങളുടെ ചർമ്മം, മുടി, എല്ലുകൾ, കരൾ, ഹൃദയം എന്നിവയ്ക്കും നല്ലതാണ്. മുരിങ്ങയില കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.
മുരിങ്ങയില ശരീരത്തിന്റെ ഊർജ്ജ നില വർദ്ധിപ്പിക്കുമെന്നും തളർച്ച, ക്ഷീണം എന്നിവയിൽ നിന്നും സംരക്ഷിക്കുന്നു. മുരിങ്ങ ഇലകളിൽ ഇരുമ്പ് അടങ്ങിയിരിക്കുന്നത് ബലഹീനത കുറയ്ക്കാൻ സഹായിക്കുന്നു.രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ മുരിങ്ങയില സഹായിക്കുന്നു. ഇത് പ്രമേഹ സാധ്യത കുറയ്ക്കും. മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്ന ക്ലോറോജെനിക് ആസിഡ് എന്ന സംയുക്തം ഇതിൽ അടങ്ങിയിട്ടുണ്ട്.
ഉറക്കവും പോഷകാഹാരവും പരസ്പരം സ്വാധീനം ചെലുത്തുന്നുണ്ട്. മുരിങ്ങ ശരീരത്തിന്റെ ഊർജ്ജ നില വർദ്ധിപ്പിക്കുന്നു. തളർച്ച, ക്ഷീണം എന്നിവയ്ക്ക് പരിഹാരവുമാണ് മുരിങ്ങയിലകൾ. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾ മുരിങ്ങയിലകളിൽ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും അണുബാധകളെ ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നു.
മുടി വളരാൻ സഹായിക്കുന്നു-വിറ്റാമിൻ എ മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്. കാരണം ഇത് സെബം ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. മാത്രമല്ല തലയോട്ടി ഈർപ്പമുള്ളതാക്കി ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ബയോട്ടിൻ (B7) ഉൾപ്പെടെയുള്ള ബി വിറ്റാമിനുകൾ മുടികൊഴിച്ചൽ പോലുള്ള പ്രശ്‌നങ്ങളും ഇല്ലാതാക്കുന്നു.
തടി കുറക്കാനും സഹായിക്കുന്നു- മുരിങ്ങയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇടയ്ക്കിടെ ഭക്ഷണം കഴിക്കണമെന്ന തോന്നൽ ഉണ്ടാകില്ല.കൂടാതെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മെറ്റബോളിസം വർദ്ധിപ്പിക്കാനും ഇവ സഹായിക്കും.
ഔഷധ ഉപയോഗങ്ങൾ
*ശരീരത്തിലെ വീക്കത്തിന് മുരിങ്ങ വേരിന്റെ തൊലി കഷായം വെച്ച് കുടിക്കുക.
*മുരിങ്ങ വേരിന്റെ തൊലി അരച്ച് ലേപനം ചെയ്യുന്നത് ശരീരത്തില് പ്രാദേശികമായി ഉണ്ടാകുന്ന വീക്കത്തിനും വേദനക്കും ഫലപ്രദമാണ്.
*മൂത്രാശയക്കല്ല്, മൂത്രത്തില് പഴുപ്പ് എന്നീ രോഗങ്ങള്ക്ക് മുരിങ്ങ വേരിന്റെ തൊലി കഷായം വെച്ച് കുടിക്കുക.
*മുരിങ്ങ ഇലയും ഉപ്പും ചേര്ത്ത് അരച്ച് പുരട്ടുന്നത് ശരീരത്തിലെ വീക്കത്തിനും വേദനയ്ക്കും നല്ലതാണ്.
*രക്തസമ്മര്ദ്ദം കുറക്കുന്നതിന് മുരിങ്ങയിലകള് ചൂടുള്ള ചോറില് വെച്ച് കഴിക്കുക.
*മുരിങ്ങക്കായും ഇലയും കഴിക്കുന്നത് കൊണ്ട് എല്ലുകളുടെ ബലം വര്ദ്ധിക്കും. ശരീരത്തില് കാത്സ്യത്തിന്റെ കുറവ് പരിഹരിക്കുകയും ചെയ്യും.
*ചെങ്കണ്ണ് രോഗത്തിന് മുരിങ്ങയില നീര് കണ്ണില് ഇറ്റിക്കുക.
*മുരിങ്ങക്കുരുവും മുരിങ്ങപൂവും കഴിക്കുന്നത് ശുക്ലം വര്ദ്ധിപ്പിക്കും.
*മുരിങ്ങയില ഉപ്പ് ചേര്ത്ത് വേവിച്ച് വെള്ളം പിഴിഞ്ഞ് കളഞ്ഞ് നെയ്യില് മൂപ്പിച്ച് കഴിക്കുക. മുലപ്പാല് ധാരാളമായി ഉണ്ടാകും.
*മുരിങ്ങക്കുരുവില് നിന്ന് എടുക്കുന്ന എണ്ണ പുരട്ടുന്നത് വേദന ശമിപ്പിക്കും.
*ഒച്ചയടപ്പിനും തൊണ്ടവീക്കത്തിനും മുരിങ്ങവേര് കഷായത്തില് കടുക്ക പൊടിച്ചത് മേമ്പൊടി ചേര്ത്ത് കവിള് കൊള്ളുക.
*മുരിങ്ങപൂവ് കഷായം വെച്ച് കഴിച്ചാല് ശരീരത്തിലെ നീര്‌ക്കെട്ട് മാറും.
Discussion about this post