ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിൽ, നിലവിലെ കോൺഗ്രസ് സർക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമെന്ന് അഭിപ്രായ സർവേ ഫലം. രാജസ്ഥാനിലെ അഞ്ച് മേഖലകളിലും കോൺഗ്രസ് ശക്തമായ തിരിച്ചടി നേരിടും. സംസ്ഥാനത്ത് ബിജെപി സർക്കാരുണ്ടാക്കുമെന്നും ടൈംസ് നൗ നവഭാരത്- ഇടിജി അഭിപ്രായ സർവേ ഫലം വ്യക്തമാക്കുന്നു.
രാജസ്ഥാനിൽ കോൺഗ്രസിന് 68 മുതൽ 78 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് സർവേ ഫലം പറയുന്നത്. എന്നാൽ 200 അംഗ നിയമസഭയിൽ ബിജെപി 114 മുതൽ 124 വരെ സീറ്റുകൾ നേടി അധികാരത്തിലെത്തും. മറ്റുള്ള പാർട്ടികൾക്ക് 6 മുതൽ 10 സീറ്റുകൾ വരെയാകും ലഭിക്കുക.
ആകെ പോൾ ചെയ്യപ്പെടുന്ന വോട്ടുകളിൽ 43.80 ശതമാനം ബിജെപിക്ക് ലഭിക്കുമ്പോൾ 41.90 ശതമാനമാകും കോൺഗ്രസിന്റെ വിഹിതം. ധുന്ധർ മേഖലയിലെ 58 സീറ്റുകളിൽ ബിജെപിക്ക് 36 മുതൽ 40 വരെ സീറ്റുകൾ ലഭിക്കുമ്പോൾ കോൺഗ്രസിന് 16 മുതൽ 20 വരെ സീറ്റുകൾ ലഭിക്കും. മേവാറിലെ 43 സീറ്റുകളിൽ 21 മുതൽ 27 വരെ സീറ്റുകൾ ബിജെപിക്ക് ലഭിക്കുമ്പോൾ കോൺഗ്രസിന് ലഭിക്കുക 15 മുതൽ 19 വരെ സീറ്റുകൾ ആയിരിക്കും.
മാർവാർ മേഖലയിലെ 61 സീറ്റുകളിൽ ബിജെപി 31 മുതൽ 27 വരെ സീറ്റുകളിൽ വിജയിക്കുമ്പോൾ കോൺഗ്രസ് 21 മുതൽ 27 വരെ സീറ്റുകളിൽ വിജയിക്കും. ഹഡോട്ടിയിൽ 17ൽ 11 മുതൽ 13 വരെ സീറ്റുകളിൽ ബിജെപി വിജയിക്കുമെന്നും 3 മുതൽ 7 വരെ സീറ്റുകളിൽ കോൺഗ്രസ് വിജയിക്കുമെന്നും പ്രവചിക്കപ്പെടുമ്പോൾ, ശെഖാവതിയിലെ 21 സീറ്റുകളിൽ 10 മുതൽ 12 വരെ ബിജെപിക്കും 7 മുതൽ 11 വരെ സീറ്റുകൾ കോൺഗ്രസിനും ടൈംസ് നൗ നവഭാരത്- ഇടിജി അഭിപ്രായ സർവേ ഫലം പ്രവചിക്കുന്നു.
Discussion about this post