Tuesday, December 30, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment

‘കലാകാരന്റെ ഓർമ്മ നിലനിർത്തേണ്ടത് പുരസ്കാരങ്ങളിലൂടെ അല്ല’ ; ഭരത് ഗോപിയുടെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി മുരളി ഗോപി

by Brave India Desk
Nov 2, 2023, 05:31 pm IST
in Cinema, Entertainment
Share on FacebookTweetWhatsAppTelegram

അതുല്യ കലാകാരൻ ഭരത് ഗോപിയുടെ ജന്മദിനമായ ഇന്ന് അദ്ദേഹത്തിന്റെ മകൻ മുരളി ഗോപി ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. അച്ഛന്റെ ഓർമ്മകൾ നിലനിർത്താൻ ഒരു പുരസ്കാരം ഏർപ്പാടാക്കി കൂടെ എന്ന നിരവധി പേർ ചോദിക്കാറുണ്ട് എന്ന് മുരളി ഗോപി സൂചിപ്പിച്ചു . എന്നാൽ കലാകാരന്റെ ഓർമ്മകൾ നിലനിർത്തേണ്ടത് പുരസ്കാരം നൽകിക്കൊണ്ടല്ല എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഒരു കലാകാരന്റെ ഓർമ്മ നിലനിർത്തേണ്ടത് അയാളുടെ സൃഷ്ടികളെ തുടച്ചുമിനുക്കി കാലാകാലങ്ങളിൽ ജനസമക്ഷം അവതരിപ്പിച്ചു കൊണ്ടാവണമെന്നാണ് മുരളി ഗോപി അഭിപ്രായപ്പെടുന്നത്.

മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,

Stories you may like

നിങ്ങൾ മാസായിട്ട് ഉദേശിച്ചത് ആണെങ്കിൽ സംഭവം നല്ല കോമഡിയായിട്ടുണ്ട്, മോഹൻലാൽ- മമ്മൂട്ടി ചിത്രങ്ങളിൽ പിറന്ന അബദ്ധ ഡയലോഗ്

അന്ന് ലാലേട്ടനും ജയറാമേട്ടനും സഹിച്ചത് വമ്പൻ അപമാനം, മാറ്റമുണ്ടാക്കിയ ജഗദീഷിന്റെ കിടുക്കാച്ചി ഡയലോഗ്; ആ സീൻ ഇങ്ങനെ

ഇന്ന്, അച്ഛന്റെ ജന്മദിനം.
ഒരുപാട് അവസരങ്ങളിൽ ഒരുപാട് പേർ എന്നോട് ചോദിക്കാറുള്ള ഒരു ചോദ്യമാണ് “അച്ഛന്റെ ഓർമ്മകൾ നിലനിറുത്താൻ” ഒരു അവാർഡ് ഏർപ്പെടുത്തിക്കൂടേ എന്ന്. ഓർമ്മകൾ പുരസ്‌കാരവിതരണത്തിലൂടെയാണ് നിലനിറുത്തേണ്ടത് എന്ന ആംഗലേയ സങ്കൽപ്പത്തിൽ നിന്ന് ഉടലെടുക്കുന്നതാണ് ഈ ചോദ്യം.

ഒരു കലാകാരന്റെ ഓർമ്മകളെ നിലനിറുത്തേണ്ടത് സത്യത്തിൽ അയാളുടെ സൃഷ്ടികളെ തുടച്ച് മിനുക്കി കാലാകാലങ്ങളിൽ ജനസമക്ഷം അവതരിപ്പിക്കുന്നതിലൂടെയായിരിക്കണം എന്ന് ഞാൻ വിശ്വസിക്കുന്നു.

ഈയിടെ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ വച്ച് നടത്തിയ ഒരു കെ ജി ജോർജ്ജ് അനുസ്മരണത്തിൽ പങ്കെടുത്തപ്പോൾ, എന്നെ ശരിക്കും സന്തോഷിപ്പിച്ചത് ആ ചടങ്ങിന് ശേഷം അതിന്റെ സംഘാടകർ നടത്തിയ ഒരു ചലച്ചിത്ര പ്രദർശനമാണ്.
“യവനിക”യുടെ ഒരു restored print ആണ് അന്നവിടെ പ്രദർശിപ്പിച്ചത്. ആ restoringനായി പ്രവർത്തിച്ചത് ചലച്ചിത്ര അക്കാദമി ആണെന്ന് പിന്നീടറിഞ്ഞു. ഇതുപോലുള്ള archiving പ്രവർത്തനങ്ങളാണ് യഥാർത്ഥത്തിൽ അക്കാദമി പോലുള്ള സർക്കാർ സ്ഥാപനങ്ങളെ പ്രസക്തമാകുന്നത് തന്നെ. ക്ലാസിക്കുകളെ, പൊടിതട്ടിയെടുത്ത്, പുത്തൻ സഹൃദയർക്കായി പുതിയതാക്കി അവതരിപ്പിക്കുന്നതിലൂടെ മാത്രമേ മണ്മറഞ്ഞ മഹാകലാകാരന്മാരുടെ യഥാർത്ഥ അനുസ്മരണം സാധ്യമാകൂ.

ഏതൊരു കലാകാരനും പൊതുസമക്ഷം അവശേഷിപ്പിച്ചു പോകുന്നത് അയാളെന്ന വ്യക്തിയുടെ ഓർമ്മകളേക്കാൾ അയാളുടെ സൃഷ്ടിയുടെ ഓർമ്മകളെയാണ്. വ്യക്തിസത്തയെക്കാൾ സൃഷ്ടിസത്തയാണ് കലാകാരന്മാരുടെ ബാക്കിപത്രം എന്നിരിക്കെ, അവരുടെ വ്യക്തിത്വത്തെ ആഘോഷിക്കലാണോ അവരുടെ സൃഷ്ടികളെ ആഘോഷിക്കലാണോ യഥാർത്ഥ അനുസ്മരണം എന്ന് നാം നമ്മോട് തന്നെ ചോദിക്കേണ്ടിയിരിക്കുന്നു…

Tags: murali gopibharat gopi
Share35TweetSendShare

Latest stories from this section

മറ്റ് വഴികളൊന്നുമില്ലാതെ വന്നപ്പോൾ പ്രയോഗിച്ച ആ ബുദ്ധി, ഫലമോ മലയാളത്തിലെ ഏറ്റവും മികച്ച ക്ലിഷേ ബ്രേക്കിംഗ് സീനുകളിൽ ഒന്ന്; ഒരു കമൽ ബ്രില്ലിയൻസ്

മറ്റ് വഴികളൊന്നുമില്ലാതെ വന്നപ്പോൾ പ്രയോഗിച്ച ആ ബുദ്ധി, ഫലമോ മലയാളത്തിലെ ഏറ്റവും മികച്ച ക്ലിഷേ ബ്രേക്കിംഗ് സീനുകളിൽ ഒന്ന്; ഒരു കമൽ ബ്രില്ലിയൻസ്

ഇന്നത്തെ പല യുവാക്കൾക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന ആ ഡയലോഗ്, നിമിഷ നേരം കൊണ്ട് പറഞ്ഞത് അനേകം പേരുടെ ജീവിതം; ദാസൻ നമ്മൾ തന്നെയല്ലേ

ഇന്നത്തെ പല യുവാക്കൾക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന ആ ഡയലോഗ്, നിമിഷ നേരം കൊണ്ട് പറഞ്ഞത് അനേകം പേരുടെ ജീവിതം; ദാസൻ നമ്മൾ തന്നെയല്ലേ

മോഹൻലാലിൻറെ ഒറ്റ വാക്ക്, അതോടെ അരമനസുമായി ഇരുന്ന എല്ലാവരും ചാർജായി: ബ്ലെസി

മോഹൻലാലിൻറെ ഒറ്റ വാക്ക്, അതോടെ അരമനസുമായി ഇരുന്ന എല്ലാവരും ചാർജായി: ബ്ലെസി

ഈഗോയില്ലാത്ത നടനാണ് മോഹൻലാൽ, അതാണ് ആയാലും മറ്റ് സൂപ്പർസ്റ്റാർസും തമ്മിലുള്ള വ്യത്യാസം: മുകേഷ്

ഈഗോയില്ലാത്ത നടനാണ് മോഹൻലാൽ, അതാണ് ആയാലും മറ്റ് സൂപ്പർസ്റ്റാർസും തമ്മിലുള്ള വ്യത്യാസം: മുകേഷ്

Discussion about this post

Latest News

സഞ്ജു സാംസൺ മാഡ്‌നസ്, ഛത്തീസ്ഗഢ് ബോളർമാരെ നിർത്തിപൊരിച്ച് സംഹാരതാണ്ഡവം; കേരളത്തിന് വമ്പൻ ജയം

സഞ്ജു പാഴാക്കിയത് സുവർണാവസരം? താരം ചെയ്തത് മണ്ടത്തരമെന്ന് വിലയിരുത്തൽ; സംഭവം ഇങ്ങനെ

ടാറ്റയെ അപമാനിച്ച ഫോർഡിന് എന്ത് പറ്റി? 9 വർഷം… ഒരു പകരം വീട്ടൽ!

ടാറ്റയെ അപമാനിച്ച ഫോർഡിന് എന്ത് പറ്റി? 9 വർഷം… ഒരു പകരം വീട്ടൽ!

പുടിന്റെ വസതിക്ക് നേരെ യുക്രെയ്‌ൻ ഡ്രോൺ ആക്രമണം ; ശക്തമായി അപലപിച്ച് മോദി

പുടിന്റെ വസതിക്ക് നേരെ യുക്രെയ്‌ൻ ഡ്രോൺ ആക്രമണം ; ശക്തമായി അപലപിച്ച് മോദി

മോഹൻലാലിൻറെ അമ്മ ശാന്തകുമാരി അന്തരിച്ചു, അന്ത്യം കൊച്ചി എളമക്കരയിലെ വീട്ടിൽ

മോഹൻലാലിൻറെ അമ്മ ശാന്തകുമാരി അന്തരിച്ചു, അന്ത്യം കൊച്ചി എളമക്കരയിലെ വീട്ടിൽ

ആ ഇന്ത്യൻ താരം എനിക്ക് പിന്നാലെയായിരുന്നു; ടി20 ലോകകപ്പിന് മുൻപ് വമ്പൻ വെളിപ്പെടുത്തലുമായി ബോളിവുഡ് നടി

ആ ഇന്ത്യൻ താരം എനിക്ക് പിന്നാലെയായിരുന്നു; ടി20 ലോകകപ്പിന് മുൻപ് വമ്പൻ വെളിപ്പെടുത്തലുമായി ബോളിവുഡ് നടി

കോഹ്‌ലി പ്രഭാവം തുടരുന്നു; മാസ്റ്റർ ബ്ലാസ്റ്ററെ മറികടക്കാൻ വിരാടിന് ഇനി വേണ്ടത് വെറും 25 റൺസ്

കോഹ്‌ലി പ്രഭാവം തുടരുന്നു; മാസ്റ്റർ ബ്ലാസ്റ്ററെ മറികടക്കാൻ വിരാടിന് ഇനി വേണ്ടത് വെറും 25 റൺസ്

ശബരിമല സ്വർണക്കൊള്ള : മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്ത് അന്വേഷണ സംഘം

ശബരിമല സ്വർണക്കൊള്ള : മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്ത് അന്വേഷണ സംഘം

40 ഡോളർ പിഴ അടയ്ക്കേണ്ടി വന്ന ദേഷ്യത്തിൽ നിന്ന് തുടങ്ങിയ നെറ്റ്ഫ്ലിക്സ്; അപമാനത്തിൽ നിന്ന് പടുത്തുയർത്തിയ ശതകോടികളുടെ സാമ്രാജ്യം

40 ഡോളർ പിഴ അടയ്ക്കേണ്ടി വന്ന ദേഷ്യത്തിൽ നിന്ന് തുടങ്ങിയ നെറ്റ്ഫ്ലിക്സ്; അപമാനത്തിൽ നിന്ന് പടുത്തുയർത്തിയ ശതകോടികളുടെ സാമ്രാജ്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies