Saturday, November 22, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health

അയ്യോ വേദനയോ? എവിടെ എങ്ങനെ? ശ്രദ്ധിച്ചാൽ രോഗം ഇങ്ങനെയും തിരിച്ചറിയാം?

by Brave India Desk
Nov 2, 2023, 06:15 pm IST
in Health
Share on FacebookTweetWhatsAppTelegram

ഏറ്റവും അസഹനീയമായ വേദന ഏതാണ്? പലർക്കും പലതാണ് വേദന. മുറിവിന്റെ വേദന,വയറുവേദന,തലവേദന, തുടങ്ങീ വേദനകൾ പലതാണ്. പലപ്പോഴും ഈ വേദനകൾ ചില അസുഖങ്ങളുടെ മുന്നറിയിപ്പാണെന്ന് അറിഞ്ഞാലോ?

തലവേദന

Stories you may like

ഈ വിത്തുകൾ കണ്ടിട്ടുണ്ടോ? കുടവയർ കുറയ്ക്കാനും ചർമ്മം തിളങ്ങാനും ഒരൊറ്റ വിദ്യ,അത്ഭുതം തന്നെ

ഇതൊരു ജാപ്പനീസ് ആചാരം; കാല് 15 മിനിറ്റ് വെള്ളത്തിൽ മുക്കിവെയ്ക്കുക; തലച്ചോറിനെ സംരക്ഷിക്കാനും പക്ഷാഘാതം തടയാനുമുള്ള അത്ഭുതകരമായ വഴിയെന്ന് പഠനം

മാനസികസമ്മർദ്ദം മൂലമുള്ള തലവേദനയാണ് ഏറ്റവും സാധാരണമായി കണ്ടുവരുന്നത്.
തലയിൽ ഒരു ചരടിട്ട് വരിഞ്ഞുമുറുകിയതുപോലെയുള്ള വേദന മുഖ്യലക്ഷണമാണ്.

മൈഗ്രേൻ അഥവാ കൊടിഞ്ഞിയാണ് തലവേദനയുടെ മറ്റൊരു പ്രധാനകാരണം. തലയുടെ ഒരു വശത്തുനിന്ന് ആരംഭിച്ച് ക്രമേണ മറുവശത്തേക്ക് വ്യാപിക്കുന്ന, വിങ്ങുന്ന തലവേദന മൈഗ്രേനിന്റെ ലക്ഷണമാണ്. മൈഗ്രേൻ വരുന്നതിന് തൊട്ടുമുമ്പ് ചിലർക്ക് കണ്ണിൽ ഇരുട്ടു കയറുന്നതുപോലെയോ, പ്രകാശവലയങ്ങളോ, നിറങ്ങളോ കണ്ടെന്നുവരാം.

തലയുടെ ഒരു ഭാഗത്തുമാത്രമായോ മൊത്തത്തിലോ അനുഭവപ്പെടുന്ന വേദന രാവിലെ എഴുന്നേൽക്കുമ്പോൾ അധികമാകുകയാണെങ്കിൽ അത് തലച്ചോറിലെ മുഴകളെ സൂചിപ്പിക്കുന്നു. അതിശക്തമായ തലവേദന, ചുമയ്ക്കുമ്പോഴും കുനിയുമ്പോഴും ഭാരമുയർത്തുമ്പോഴുമൊക്കെ വേദനയനുഭവപ്പെടുക, വേദന ഉറക്കത്തിന് ഭംഗമുണ്ടാക്കുക, രാവിലെ എഴുന്നേൽക്കുമ്പോൾ ശക്തമായ വേദനയനുഭവപ്പെടുക, 55 വയസ്സിനുശേഷം ആദ്യമായുണ്ടാകുന്ന ശക്തമായ തലവേദന ഇവയൊക്കെ പ്രത്യേകം ശ്രദ്ധിക്കേണ്ട തലവേദനയുടെ പൊതുലക്ഷണങ്ങളാണ്.

ശരീരവേദന

ഇന്ത്യയിൽ ഒരു വർഷത്തിൽ ഏകദേശം ഒരു കോടി ജനങ്ങൾ ചികിത്സ തേടുന്ന രോഗാവസ്ഥയാണ് ഫൈബ്രോമയാൾജിയ അഥവ അകാരണമായ ശരീരവേദന. ചികിത്സിച്ചാലും ജീവിതകാലം മുഴുവനുമോ, നീണ്ട കാലമോ ഇത് കാരണമുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നവരുണ്ട്. പൊതുവായ ദേഹവേദന കൂടാതെ ഇരുവശങ്ങളിലും പുറകിലും ഇടുപ്പിന് മുകളിലും താഴെയും വേദന ഉണ്ടായിരിക്കും. സാമാന്യം കഠിനമായതോ സഹിക്കാൻ കഴിയാത്തതോ ആയ വേദനയാണ് പലർക്കും അനുഭവപ്പെടുന്നത്.തളർച്ച, ക്ഷീണം, ഉറക്കക്കുറവ്, ഉൻമേഷമില്ലായ്മ, വിഷാദം, ഉത്കണ്ഠ, മാനസിക പ്രശ്‌നങ്ങൾ, ഒന്നിലും ശ്രദ്ധിക്കാൻ കഴിയാത്ത അവസ്ഥ, തലവേദന, മാംസപേശികളിൽ കോച്ചിപിടുത്തം, പെരുപ്പ്, കൈകാലുകളിൽ തുടിക്കുന്ന പോലെയുള്ള അനുഭവവും എന്നിങ്ങനെ വലിയ പ്രയാസങ്ങൾ ഉണ്ടാക്കാറുണ്ട്.

നെഞ്ചുവേദന

ഹൃദയാഘാതത്തിന്റെ മുഖ്യലക്ഷണം നെഞ്ചുവേദനയാണ്. നെഞ്ചിനുമീതെ ഭാരം കയറ്റിവെച്ചതുപോലെ, അല്ലെങ്കിൽ നെഞ്ചു പൊട്ടാൻ പോകുന്നതുപോലെ തുടങ്ങിയവ ഹൃദ്രോഗ നെഞ്ചുവേദനയുടെ ലക്ഷണങ്ങളാണ്. വേദനയുടെ സവിശേഷമായ വ്യാപനരീതിയും ഹൃദ്രോഗനിർണയത്തിന് സഹായകരമാണ്. ഇടതുകൈ, കഴുത്ത്, കീഴ്ത്താടി, പല്ലുകൾ, വയറിന്റെ മുകൾഭാഗം, നെഞ്ചിന്റെ പിറകുവശം തുടങ്ങിയ ഭാഗങ്ങളിലേക്കാണ് ഹൃദയാഘാതത്തെത്തുടർന്നുള്ള നെഞ്ചുവേദന പടരുന്നത്. നെഞ്ചുവേദനയോടൊപ്പം ശരീരമാസകലം വിയർപ്പും തളർച്ചയും ഉണ്ടാകാം. നാക്കിന്നടിയിൽ സോർബിട്രേറ്റ് വിഭാഗത്തിൽപ്പെട്ട ഗുളികകൾ ഇടുമ്പോൾ ഉടൻതന്നെ ആശ്വാസം ലഭിക്കുന്നതും ഹൃദ്രോഗത്തെ തുടർന്നുള്ള നെഞ്ചുവേദനയുടെ ലക്ഷണമാണ്.

ശ്വാസകോശരോഗങ്ങളെത്തുടർന്നും നെഞ്ചുവേദനയുണ്ടാകാം. ന്യൂമോണിയ, പ്ലൂറസി, ശ്വാസകോശാവരണത്തിനിടയിൽ വായുനിറയുന്ന ന്യൂമോതൊറാക്സ് തുടങ്ങിയ അവസ്ഥകളിലെല്ലാം നെഞ്ചുവേദനയുണ്ടാകാം. ശ്വാസംവലിച്ചുവിടുമ്പോൾ കൊളുത്തിപ്പിടിക്കുന്നതുപോലെയുള്ള വേദന ശ്വാസകോശരോഗങ്ങളെത്തുടർന്നുള്ള നെഞ്ചുവേദനയുടെ പൊതുലക്ഷണമാണ്.

നെഞ്ചുവേദനയോടൊപ്പം നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും വയറിന് പെരുക്കവുമൊക്കെ അനുഭവപ്പെടുകയാണെങ്കിൽ അത് അന്നനാളത്തെയും ആമാശയത്തെയുമൊക്കെ ബാധിക്കുന്ന രോഗങ്ങളുടെ ലക്ഷണമാണ്. നെഞ്ചുവേദനകളിൽ വെച്ച് ഏറ്റവും നിരുപദ്രവകരമായ വേദനയാണ് വാരിയെല്ലും മാറെല്ലും മാംസപേശികളും ചേരുന്ന എല്ലിൻകൂടിന്റെ നീർക്കെട്ടിനെത്തുടർന്നുണ്ടാകുന്ന വേദന.

നടുവേദന

നടുവിൽ നിന്ന് കാലിലേക്ക് പടരുന്ന അതിശക്തമായ വേദന നാഡീഞരമ്പുകളുടെ ഞെരുക്കത്തെയാണ് സൂചിപ്പിക്കുന്നത്. കശേരുക്കളുടെ ഇടയിൽ നിന്ന് പുറത്തേക്കു തള്ളിവരുന്ന ഡിസ്‌ക് നാഡീ ഞരമ്പുകളെ ഞെരുക്കുന്നതിനെത്തുടർന്നാണ് ഈ വേദന (സയാറ്റിക്ക) ഉണ്ടാകുന്നത്. ഭാരമെടുക്കുമ്പോഴും പെട്ടെന്ന് കുനിയുമ്പോഴുമൊക്കെ ഉണ്ടാകുന്ന ഈ വേദന ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമൊക്കെ കൂടാറുണ്ട്.

പ്രായമേറിയവരിൽ നട്ടെല്ലിന്റെ തേയ്മാനമാണ് നടുവേദനയുടെ പ്രധാനകാരണം. രാത്രിയിൽ അനുഭവപ്പെടുന്ന നടുവേദന, വിശ്രമമെടുത്താലും മാറാതെയിരിക്കുമ്പോൾ നട്ടെല്ലിനെ ബാധിക്കുന്ന അർബുദത്തിന്റെ സാധ്യതകൾ പരിശോധിക്കണം. രാവിലെ എഴുന്നേൽക്കുമ്പോൾ ശക്തമായ നടുവേദനയുണ്ടാകുന്നതും നട്ടെല്ലിന് പിടുത്തമുണ്ടാകുന്നതും നട്ടെല്ലിനെ ബാധിക്കുന്ന സന്ധിവാതരോഗ ലക്ഷണമാണ്. എന്നാൽ നട്ടെല്ലിന്റെ തേയ്മാനത്തെത്തുടർന്നുണ്ടാകുന്ന വേദന രാവിലെ എഴുന്നേൽക്കുമ്പോൾ കുറയുകയാണ് ചെയ്യുന്നത്.

വയറു വേദന

ഹൃദയാഘാതവും ശ്വാസകോശരോഗങ്ങളും മാനസിക പ്രശ്നങ്ങളുമെല്ലാം നീണ്ടുനിൽക്കുന്ന വയറു വേദനയ്ക്ക് കാരണമായെന്നുവരാം. പെപ്റ്റിക് അൾസർ, വൻകുടൽ, ചെറുകുടൽ, മൂത്രനാളികൾ, പിത്താശയം, പിത്തനാളികൾ തുടങ്ങിയവയിലെ തടസ്സങ്ങൾ വയറിനേൽക്കുന്ന പരിക്കുകൾ, അപ്പൻഡിസൈറ്റിസ്, പാൻക്രിയാസ് ഗ്രന്ഥിയുടെ നീർവീക്കം തുടങ്ങിയവയാണ് വയറുവേദനയ്ക്ക് കാരണമാകുന്ന പ്രശ്നങ്ങൾ.

ഡോക്ടറുടെ നിർദേശമില്ലാതെ മരുന്ന് കഴിക്കരുത്. സ്വയം ചികിത്സ ഒഴിവാക്കുക.പഴയ പ്രിസ്‌ക്രിപ്ഷൻ ഉപയോഗിച്ച് തുടർച്ചയായി മരുന്നു വാങ്ങിക്കഴിക്കരുത്

Tags: PAINSHEART PAIN
Share1TweetSendShare

Latest stories from this section

നിപ പ്രതിരോധ മരുന്നുകൾ ഇനി ഇന്ത്യയിൽ തന്നെ നിർമ്മിക്കും ; മോണോക്ലോണൽ ആന്റിബോഡികൾ നിർമ്മിക്കുക ഐസിഎംആർ

നിപ പ്രതിരോധ മരുന്നുകൾ ഇനി ഇന്ത്യയിൽ തന്നെ നിർമ്മിക്കും ; മോണോക്ലോണൽ ആന്റിബോഡികൾ നിർമ്മിക്കുക ഐസിഎംആർ

ഹാച്ചീ…തുമ്മൽ പിടിച്ചുവയ്ക്കുന്ന ശീലുമുണ്ടോ? ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ്…

ഹാച്ചീ…തുമ്മൽ പിടിച്ചുവയ്ക്കുന്ന ശീലുമുണ്ടോ? ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ്…

ഐവിഎഫിന് ശേഷം സ്തനാർബുദത്തിനും അണ്ഡാശയ അർബുദത്തിനുമുള്ള സാധ്യത വർദ്ധിക്കുന്നു ; പഠന റിപ്പോർട്ട് പുറത്ത്

ഐവിഎഫിന് ശേഷം സ്തനാർബുദത്തിനും അണ്ഡാശയ അർബുദത്തിനുമുള്ള സാധ്യത വർദ്ധിക്കുന്നു ; പഠന റിപ്പോർട്ട് പുറത്ത്

ബാത്ത്‌റൂം ക്യാംപിങ്…ഒരിത്തിരി സമാധാനത്തിനായി ശുചിമുറി താവളമാക്കിയവർ; മാനസികാരോഗ്യവുമായി ബന്ധം

ബാത്ത്‌റൂം ക്യാംപിങ്…ഒരിത്തിരി സമാധാനത്തിനായി ശുചിമുറി താവളമാക്കിയവർ; മാനസികാരോഗ്യവുമായി ബന്ധം

Discussion about this post

Latest News

ദക്ഷിണാഫ്രിക്കൻ ഏകദിന പരമ്പരയിൽ പുതിയ നായകൻ? സൂപ്പർതാരത്തിന്റെ തിരിച്ചുവരവ് മാസ് ശൈലിയിൽ; റിപ്പോർട്ട് ഇങ്ങനെ

ദക്ഷിണാഫ്രിക്കൻ ഏകദിന പരമ്പരയിൽ പുതിയ നായകൻ? സൂപ്പർതാരത്തിന്റെ തിരിച്ചുവരവ് മാസ് ശൈലിയിൽ; റിപ്പോർട്ട് ഇങ്ങനെ

ഭരണഘടന ഭേദഗതിക്കെതിരെ പാകിസ്താനിൽ കനത്ത പ്രതിഷേധങ്ങൾ ; പൊതുജനത്തിനൊപ്പം പ്രതിപക്ഷ പാർട്ടികളും തെരുവിലിറങ്ങി

ഭരണഘടന ഭേദഗതിക്കെതിരെ പാകിസ്താനിൽ കനത്ത പ്രതിഷേധങ്ങൾ ; പൊതുജനത്തിനൊപ്പം പ്രതിപക്ഷ പാർട്ടികളും തെരുവിലിറങ്ങി

എന്തുകൊണ്ട് വൈഭവ് സൂര്യവംശിയെ സൂപ്പർ ഓവറിൽ കളത്തിലിറക്കിയില്ല, വിമർശനത്തിന് പിന്നാലെ മറുപടിയുമായി ജിതേഷ് ശർമ്മ; പറഞ്ഞത് ഇങ്ങനെ

എന്തുകൊണ്ട് വൈഭവ് സൂര്യവംശിയെ സൂപ്പർ ഓവറിൽ കളത്തിലിറക്കിയില്ല, വിമർശനത്തിന് പിന്നാലെ മറുപടിയുമായി ജിതേഷ് ശർമ്മ; പറഞ്ഞത് ഇങ്ങനെ

ക്രിസ്ത്യൻ സ്കൂളിൽ നിന്നും 215 കുട്ടികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടു പോയി ; ഇസ്ലാമിക തീവ്രവാദികളെ കൊണ്ട് വലഞ്ഞ് നൈജീരിയ

ക്രിസ്ത്യൻ സ്കൂളിൽ നിന്നും 215 കുട്ടികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടു പോയി ; ഇസ്ലാമിക തീവ്രവാദികളെ കൊണ്ട് വലഞ്ഞ് നൈജീരിയ

അന്ന് എനിക്ക് 19 വയസായിരുന്നു, ആ മനുഷ്യനെ അത്ഭുതത്തോടെ ഞാൻ നോക്കി നിന്നിട്ടുണ്ട്; സൂപ്പർ താരത്തെക്കുറിച്ചുള്ള സഞ്ജു സാംസന്റെ വാക്കുകൾ ഇങ്ങനെ

അന്ന് എനിക്ക് 19 വയസായിരുന്നു, ആ മനുഷ്യനെ അത്ഭുതത്തോടെ ഞാൻ നോക്കി നിന്നിട്ടുണ്ട്; സൂപ്പർ താരത്തെക്കുറിച്ചുള്ള സഞ്ജു സാംസന്റെ വാക്കുകൾ ഇങ്ങനെ

ഇനിയെങ്കിലും ഇത്തരം മണ്ടത്തരം കാണിക്കരുത്, ഒരു സുപ്രഭാതത്തിൽ നടക്കുന്ന കാര്യമല്ല; ആദ്യ ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ ഗംഭീറിനെതിരെ അജിൻക്യ രഹാനെ

ഇനിയെങ്കിലും ഇത്തരം മണ്ടത്തരം കാണിക്കരുത്, ഒരു സുപ്രഭാതത്തിൽ നടക്കുന്ന കാര്യമല്ല; ആദ്യ ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ ഗംഭീറിനെതിരെ അജിൻക്യ രഹാനെ

നമൻ സിയാലിന് ഭാരതത്തിന്റെ ആദരാഞ്ജലികൾ ; തേജസ്‌ യുദ്ധവിമാനം തകർന്ന് വീരമൃത്യു വരിച്ച ഐഎഎഫ് പൈലറ്റ് ഹിമാചൽ പ്രദേശ് സ്വദേശി

നമൻ സിയാലിന് ഭാരതത്തിന്റെ ആദരാഞ്ജലികൾ ; തേജസ്‌ യുദ്ധവിമാനം തകർന്ന് വീരമൃത്യു വരിച്ച ഐഎഎഫ് പൈലറ്റ് ഹിമാചൽ പ്രദേശ് സ്വദേശി

പോലീസ് ഒന്ന് വിരട്ടിയതോടെ ഹീര മുഹമ്മദ് സജീബായി മാറി ; ഇന്ത്യൻ വോട്ടർ ഐഡിയുമായി ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരൻ അറസ്റ്റിൽ

പോലീസ് ഒന്ന് വിരട്ടിയതോടെ ഹീര മുഹമ്മദ് സജീബായി മാറി ; ഇന്ത്യൻ വോട്ടർ ഐഡിയുമായി ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരൻ അറസ്റ്റിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies