ജെറുസലേം; ഹമാസ്- ഇസ്രായേൽ യുദ്ധത്തിന്റെ പൂർണ ഉത്തരവാദിത്വം അമേരിക്കയ്ക്കാണെന്ന് കുറ്റപ്പെടുത്തി ഹിസ്ബുള്ള മേധാവി ഹസൻ നസ്റല്ല. ഇസ്രായലിനെതിരെ ശക്തമായ പോരാട്ടമാണ് നടക്കുന്നതെന്നും ഈ പോരാട്ടത്തിൽ ജീവത്യാഗത്തിന് തയ്യാറെന്നും ഹിസ്ബുള്ള തലവൻ പറഞ്ഞു. യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഹിസ്ബുള്ള തലവൻ പ്രതികരിക്കുന്നത്.
ഇസ്രായലിനെതിരെ ഹമാസിന്റെ പോരാട്ടം പൂർണമായും പലസ്തീൻ ജനതയ്ക്കുവേണ്ടിയാണെന്നും രഹസ്യ സ്വഭാവമാണ് അത് വിജയത്തിലെത്തിച്ചതെന്നും സയദ് ഹസൻ നസ്‌റള്ള പറഞ്ഞു. ഹമാസിന്റെ തീരുമാനം ശരിയും ധീരവുമായിരുന്നു. അത് കൃത്യ സമയത്ത് അവർ നടപ്പാക്കിയെന്നും സയദ് ഹസൻ നസ്‌റള്ള പറഞ്ഞു.
ഗാസയ്ക്കെതിരായ ആക്രമണം തുടർന്നാൽ ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം പ്രാദേശിക സംഘട്ടനമായി മാറുമെന്ന് ഹിസ്ബുള്ള മേധാവി ഹസൻ നസ്റല്ല മുന്നറിയിപ്പ് നൽകി. ഇസ്രായേൽ വെറുമൊരു ആയുധം മാത്രമാണെന്നും കുറ്റപ്പെത്തി.
‘അമേരിക്കക്കാരായ നിങ്ങൾക്ക് ഗാസയ്ക്കെതിരായ ആക്രമണം തടയാൻ കഴിയും, കാരണം ഇത് നിങ്ങളുടെ ആക്രമണമാണ്. ഒരു പ്രാദേശിക യുദ്ധം തടയാൻ ആഗ്രഹിക്കുന്നവർ, ഞാൻ അമേരിക്കക്കാരോട് സംസാരിക്കുന്നു, ഗാസയ്ക്കെതിരായ ആക്രമണം വേഗത്തിൽ അവസാനിപ്പിക്കണം,’ നസ്റല്ല പറഞ്ഞു. ഇസ്രയേലിനെതിരായ ഹിസ്ബുള്ളയുടെ പ്രവർത്തനങ്ങൾ ചരിത്രത്തിൽ അഭൂതപൂർവവും പ്രാധാന്യമർഹിക്കുന്നതുമാണെന്ന് നസ്രല്ല പറഞ്ഞു.
Discussion about this post