തൃശൂര്‍: മനപൂര്‍വ്വം പ്രകോപിപ്പിക്കാന്‍ ശ്രമിച്ച റിപ്പോര്‍ട്ടര്‍ ടിവിയുടെ മാദ്ധ്യമപ്രവര്‍ത്തകയ്ക്ക് ശക്തമായ താക്കീതു നല്‍കി സുരേഷ് ഗോപി. പുതിയ ചിത്രമായ ഗരുഡന്റെ വിജയാഘോഷത്തിന്റെ ഭാഗമായി തൃശൂര്‍ ഗിരിജാ തിയേറ്ററില്‍ എത്തിയപ്പോഴായിരുന്നു സംഭവം.
ഗിരിജാ തീയേറ്ററില്‍ വനിതകള്‍ക്ക് മാത്രമായി ഒരുക്കിയ പ്രത്യേക ഷോയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. സിനിമയ്ക്ക് ലഭിച്ച വന്‍ സ്വീകാര്യതയെ പറ്റി മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിന്റെ ഇടയിലാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ മാദ്ധ്യമ പ്രവര്‍ത്തക പ്രകോപനപരമായ ചോദ്യങ്ങള്‍ ഉന്നയിച്ചത്. കോഴിക്കോട് ഉണ്ടായ വിഷയത്തില്‍ മാപ്പ് പറഞ്ഞില്ല എന്ന തെറ്റായ വാദമാണ് മാദ്ധ്യമ പ്രവര്‍ത്തക ഉയര്‍ത്തിയത്.
വളരെ സൗമ്യമായി കേസിന്റെ കാര്യങ്ങള്‍ കോടതിയിലാണെന്നും ഇനി കോടതി നോക്കിക്കോളും എന്ന് മറുപടി നല്‍കിയ അദ്ദേഹത്തോട് കയര്‍ത്ത് സംസാരിക്കുകയാണ് അവര്‍ ചെയ്തത്. എന്ത് കോടതിയെന്ന് പുച്ഛത്തോടെയുള്ള മറുചോദ്യമാണ് റിപ്പോര്‍ട്ടര്‍ ടിവി മാദ്ധ്യമ പ്രവര്‍ത്തകയില്‍ നിന്നുണ്ടായത്. ഇത്തരത്തില്‍ അവരുടെ കടന്നു കയറ്റം അതിരു കടന്നതോടെ് ശക്തമായ ഭാഷയില്‍ സുരേഷ് ഗോപി പ്രതികരിക്കുകയായിരുന്നു.
കോടതിയെ മാദ്ധ്യമ പ്രവര്‍ത്തക പുച്ഛിച്ചത് എടുത്ത് പറഞ്ഞ സുരേഷ് ഗോപി ഗരുഡന്‍ സിനിമയെ കുറിച്ച് താന്‍ സംസാരിക്കണമെങ്കില്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ മാദ്ധ്യമ പ്രവര്‍ത്തക പിന്മാറാണമെന്ന് മറ്റ് മാദ്ധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. പിന്നീട് അവര്‍ പിന്‍മാറിയ ശേഷമാണ് അദ്ദേഹം വീണ്ടും സംസാരിച്ചു തുടങ്ങിയത്.
താന്‍ കോടതിയെ ബഹുമാനിച്ച് മുന്നോട്ട് പോകുന്നയാളാണ്. ആ കോടതിയെയാണ് കച്ചവടക്കാരന്‍ പഠിപ്പിച്ചു വിട്ടിരിക്കുന്ന വാചകങ്ങള്‍ ഉപയോഗിച്ച് മാദ്ധ്യമപ്രവര്‍ത്തക അപമാനിച്ചത്. എന്ത് കോടതി എന്ന് ചോദിക്കാന്‍ ആര്‍ക്കും ആവകാശമില്ല എന്നായിരുന്നു മാദ്ധ്യമപ്രവര്‍ത്തകയുടെ പെരുമാറ്റത്തെക്കുറിച്ചുള്ള സുരേഷ് ഗോപിയുടെ പ്രതികരണം.
Discussion about this post