കോഴിക്കോട്: കുന്നമംഗലത്ത് പ്രവാചക കോഴ്‌സിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി. ഇന്റർ നാഷ്ണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രൊഫെറ്റിക് മെഡിസിൻ എന്ന സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പ്. 21 പേരുടെ പരാതിയിൽ സ്ഥാപന ഉടമ മുഹമ്മദ് ശാഫി അബ്ദുള്ളക്കും സംഘത്തിനും എതിരെ കുന്നമംഗലം പോലീസ് കേസ് എടുത്തു.വിദ്യാർത്ഥികൾക്ക് സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പാണെന്ന് തിരിച്ചറിയുന്നത്.
സംഭവത്തിൽ കാരന്തൂർ പുളക്കണ്ടിയിൽ മുഹമ്മദ് ശാഫി അബ്ദുള്ളക്കും സംഘത്തിനും എതിരെ കുന്നമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോളജിൽ പോലീസ് റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്തു. സ്ഥാപന ഉടമ ബലാത്സംഗം ഉൾപ്പെടെയുള്ള കേസിൽ പ്രതിയാണെന്ന് പരാതിക്കാർ ചൂണ്ടിക്കാണിക്കുന്നു.
പ്രവാചക വൈദ്യ കോഴ്സിന്റെ പേരിലാണ് കഴിഞ്ഞ കുറെ നാളുകളായി ഇൻറർ നാഷ്ണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രോപ്പത്തിക്ക് മെഡിസിൻ എന്ന സ്ഥാപനം പ്രവർത്തിക്കുന്നത്. സുപ്രീം കോടതിയുടെ വ്യാജ രേഖകൾ ചമച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. കോഴ്സിൽ സർവകലാശാല ആരംഭിക്കുമെന്നും അതിനായുള്ള തയ്യാറെടുപ്പിലാണെന്നും വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിച്ചിരുന്നു.
Discussion about this post