അഹമ്മദാബാദ്: ഇന്ത്യൻ നാവികസേനയുടെ ഏറ്റവും പുതിയ യുദ്ധക്കപ്പലായ ” സൂററ്റ് ” ന്റെ ചിഹ്നം ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അനാച്ഛാദനം ചെയ്യും. തിങ്കളാഴ്ച നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരികുമാറിന്റെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരിക്കും യുദ്ധക്കപ്പലിന്റെ അനാച്ഛാദനം .
ഗുജറാത്തിലെ ഒരു നഗരത്തിന്റെ പേരിലുള്ള ആദ്യത്തെ യുദ്ധക്കപ്പലാണിത്. ആദ്യമായാണ് ഒരു യുദ്ധക്കപ്പലിന്റെ ചിഹ്നം അനാച്ഛാദനം ചെയ്യുന്നത്, അതിന് പേര് നൽകിയ നഗരത്തിൽ തന്നെ ഇത് അനാച്ഛാദനം ചെയ്യുന്നതായി പ്രസ് ഇൻഫർമേഷൻ ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. യുദ്ധക്കപ്പലിന്റെ ചിഹ്നം അനാച്ഛാദനം ചെയ്യുന്ന ചടങ്ങിൽ വെസ്റ്റേൺ നേവൽ കമാൻഡിന്റെ ഫ്‌ളാഗ് ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് വൈസ് അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠി, ഗുജറാത്ത് നേവൽ ഏരിയ കമാൻഡിംഗ് ഫ്‌ളാഗ് ഓഫീസർ റിയർ അഡ്മിറൽ അനിൽ ജഗ്ഗി എന്നിവരും പങ്കെടുക്കും.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കഴിഞ്ഞ വർഷം മാർച്ചിൽ മുംബൈയിൽ വച്ച് തദ്ദേശീയമായി നിർമ്മിച്ച ഈ മിസൈൽ നശീകരണ കപ്പൽ അനാശ്ചാദനം ചെയ്തിരുന്നു. “നിർമ്മാണത്തിലിരിക്കുന്ന ഏറ്റവും പുതിയ മുൻനിര ‘യുദ്ധക്കപ്പൽ പദ്ധതികളിൽ’, ‘പ്രൊജക്റ്റ് 15 ബി’ പ്രോഗ്രാമിൽ സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകൾ നിർമ്മിക്കുന്നുണ്ട്.ഇതിൽ “സൂററ്റ് ” നാലാമത്തെയും അവസാനത്തെയും കപ്പലാണ്,” പി ഐ ബി പത്രക്കുറിപ്പിൽ വ്യക്തമാക്കി. “യുദ്ധക്കപ്പൽ ഇപ്പോൾ മുംബൈയിലെ മസഗോൺ ഡോക്ക് ലിമിറ്റഡിൽ നിർമ്മാണത്തിലാണ്. ഈ യുദ്ധക്കപ്പലിന്റെ നിർമ്മാണം തദ്ദേശീയ അത്യാധുനിക യുദ്ധക്കപ്പൽ നിർമ്മാണ സാങ്കേതികവിദ്യയ്ക്കും തന്ത്രപ്രധാനമായ സൈനിക മുന്നേറ്റങ്ങളോടുള്ള പ്രതിബദ്ധതയ്ക്കും രാജ്യത്തിന്റെ നേട്ടത്തെ സാക്ഷ്യപ്പെടുത്തുന്നതായും പത്രക്കുറിപ്പിൽ പറഞ്ഞു.
സ്വാതന്ത്ര്യസമയത്ത് ഒരു ചെറിയ നാവികസേനയിൽ നിന്ന്, 130-ലധികം ഉപരിതല യുദ്ധക്കപ്പലുകളും നിർമ്മാണത്തിലിരിക്കുന്ന 67 യുദ്ധക്കപ്പലുകളും ഇന്ത്യൻ നാവികസേന ഇന്ന് അത്യധികം കഴിവുള്ള, യുദ്ധസജ്ജമായ, കെട്ടുറപ്പുള്ള ഒന്നായി മാറിയതിനു തെളിവാണെന്നും പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. ‘മേക്ക് ഇൻ ഇന്ത്യ’, ‘ആത്മ നിർഭർ ‘ എന്നിവ ഇന്ത്യൻ നാവികസേനയുടെ വളർച്ചയിൽ ഒരു പ്രധാന ഘടകമാണെന്നും നിർമ്മാണത്തിലിരിക്കുന്ന 67 യുദ്ധക്കപ്പലുകളിൽ 65 എണ്ണം ഇന്ത്യൻ കപ്പൽശാലകളിലാണ് നിർമ്മിക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.16-ആം നൂറ്റാണ്ട് മുതൽ 18-ആം നൂറ്റാണ്ട് വരെ ഇന്ത്യയ്ക്കും മറ്റ് പല രാജ്യങ്ങൾക്കും ഇടയിലുള്ള ഏറ്റവും പ്രധാനപ്പെട്ട സമുദ്ര വ്യാപാര ബന്ധമായിരുന്നു സൂററ്റ്.
Discussion about this post