ടെല്‍ അവീവ് : പലസ്തീനില്‍ ഗാസ നഗരത്തെ വളഞ്ഞ് രണ്ടായി വിഭജിച്ചതായി ഇസ്രയേല്‍ സൈന്യം. യുദ്ധം അതിന്റെ പ്രധാന ഘട്ടങ്ങളിലേക്ക് കടന്നതായും സൈന്യം വ്യക്തമാക്കി. അതിര്‍ത്തി കടന്നുള്ള ഹമാസിന്റെ ആക്രമണത്തിന് ഒരു മാസം തികയുന്ന വേളയിലാണ് യുദ്ധത്തെ സംബന്ധിച്ച് പുതിയ പുരോഗതി ഇസ്രയേല്‍ അറിയിച്ചത്.
കഴിഞ്ഞ ദിവസം ഇസ്രയേല്‍ സൈന്യം ഗാസയില്‍ അതിശക്തമായ ബോംബാക്രമണം നടത്തുകയുണ്ടായി. ഇതിനെ തുടര്‍ന്ന് ഗാസ നഗരം ഇപ്പോള്‍ രണ്ട് ഭാഗങ്ങളായി വിഭജിച്ചിരിക്കുകയാണ്. ഇപ്പോള്‍ വടക്കന്‍ ഗാസയും തെക്കന്‍ ഗാസയും ഉണ്ട്. ഹമാസിനെതിരായ ഇസ്രയേല്‍ യുദ്ധത്തിന്റെ പ്രധാന ഘട്ടം ആണിതെന്നും റിയര്‍ അഡ്മിന്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു.
അതേ സമയം, ഇസ്രയേല്‍ സൈന്യം 48 മണിക്കൂറിനുള്ളില്‍ ഗാസ നഗരത്തില്‍ പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ തങ്ങളുടെ സൈന്യം ഗാസ സിറ്റിയെ വിജയകരമായി വളഞ്ഞതായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ വെടിനിര്‍ത്തല്‍ ഉണ്ടാവില്ലെന്നും ഇസ്രയേല്‍ വ്യക്തമാക്കി.
Discussion about this post