പുരുഷന്മാരായാലും സ്ത്രീകൾ ആയാലും കട്ടിയുള്ള ഇടതൂർന്ന മുടി വേണമെന്ന് ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ ഇന്നത്തെ തിരക്കുള്ള സാഹചര്യങ്ങളിൽ മുടിക്ക് വേണ്ട ശ്രദ്ധ കൊടുക്കാൻ പലർക്കും സാധിക്കാറില്ല. എന്നാൽ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് തലമുടിക്ക് വേണ്ട എല്ലാ പോഷകങ്ങളും നൽകാനുള്ള ചില ടിപ്സുകൾ അറിഞ്ഞാലോ.
മുടി തഴച്ചു വളരാനും അകാലനര മാറാനും ആയി ബദാം എണ്ണയും വെളിച്ചെണ്ണയും സമം ചേർത്ത് തലയിൽ പുരട്ടിയാൽ മതി. മുടിയുടെ ഭംഗിയാണ് വേണ്ടതെങ്കിൽ തണുത്ത തേയില വെള്ളത്തിൽ തല കഴുകിയാൽ മതി. മുടിയുടെ ഭംഗിയും തിളക്കവും കൂടുന്നതാണ്. മുടികൊഴിച്ചിൽ തടയാനും മുടിയിലെ കായകൾ മാറാനുമായി കുതിർത്ത ഉലുവ അരച്ചു കുഴമ്പാക്കി തലയിൽ പുരട്ടി 10 മിനിറ്റിനു ശേഷം കഴുകി കളഞ്ഞാൽ മതി.
ഇനി താരനാണ് പ്രശ്നമെങ്കിലും പരിഹാരമുണ്ട്. തൈര് തലയിൽ തേച്ചുപിടിപ്പിച്ച് 10 മിനിറ്റിനു ശേഷം കഴുകികളഞ്ഞാൽ താരൻ കുറയുന്നതാണ്. ചെറുപയർ പൊടി തൈര് ചേർത്ത് കുഴച്ച് ശിരോചർമ്മത്തിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. അതിനുശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകുക. താരൻ അകറ്റാൻ ഇതും നല്ലൊരു പ്രതിവിധിയാണ്.
കോഴിമുട്ടയുടെ വെള്ള പതിവായി തലയിൽ തേച്ചുപിടിപ്പിച്ച ശേഷം കുളിക്കുന്നത് തലമുടിക്ക് തിളക്കം കൂട്ടുകയും മുടി സമൃദ്ധമായി വളരുകയും ചെയ്യും. അതുപോലെതന്നെ തേങ്ങാപ്പാലും ആട്ടിൻപാലും സമം എടുത്ത് ശിരോചർമത്തിൽ നന്നായി തേച്ചുപിടിപ്പിച്ച ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് കഴുകി കളയുക. മാസത്തിൽ 4 തവണ ഇങ്ങനെ ചെയ്താൽ മുടി ആരോഗ്യത്തോടെ വളരുന്നതാണ്.
Discussion about this post