തിരുവനന്തപുരം: ഗായിക അമൃത സുരേഷിനെ വഞ്ചിച്ചെന്ന വാർത്തകളോട് പ്രതികരിച്ച് സംഗീത സംവിധായകൻ ഗോപി സുന്ദർ. ആരും ആരെയും ചതിച്ചിട്ടില്ലെന്നും, എല്ലാവരും സന്തോഷമായിരിക്കുന്നുവെന്നും ഗോപി സുന്ദർ പ്രതികരിച്ചു. വ്യാജ പ്രചാരണങ്ങൾ നടത്തുന്നവരോട് നിങ്ങൾ വേറെ പണിയൊന്നുമില്ലേയെന്നും അദ്ദേഹം ചോദിച്ചു. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നിലവിൽ മ്യൂസിക് ഷോയുടെ ഭാഗമായി സ്വിറ്റ്‌സർ ലാൻഡിലാണ് ഗോപി സുന്ദർ ഉള്ളത്. അടുത്തിടെ അവിടെയുള്ള ഒരു പെൺസുഹൃത്തുമായുള്ള ചിത്രം അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അമൃതയെ വഞ്ചിച്ചെന്നും ഇരുവരും തമ്മിൽ വേർ പിരിയുകയാണെന്നുമുള്ള തരത്തിൽ വാർത്തകൾ പ്രചരിച്ചത്.
ഇവിടെ ആർക്കും ഒരു പ്രശ്‌നവും ഇപ്പോൾ ഇല്ലെന്ന് ഗോപി സുന്ദർ പ്രതികരിച്ചു. ആർക്കും ഒരു കംപ്ലെയ്ന്റും ഇല്ല. ആരും ആരെയും ചതിച്ചിട്ടില്ല. എല്ലാവരും സന്തോഷമായി പോകുന്നു. നിങ്ങൾക്ക് വേറേ ഒരു പണിയും ഇല്ല. ഈ ലോകത്ത് ഒരാളുമായി ഫോട്ടോ പോസ്റ്റ് ചെയ്താൽ പെണ്ണുപിടി എന്ന കാര്യമായി കാണാൻ നിങ്ങൾക്ക് എങ്ങനെ കഴിയുന്നു. നമിച്ചു. അരി തീർന്നെങ്കിൽ എണ്ണന്മാർക്ക് മാസം അരി ഞാൻ വാങ്ങിത്തരാം എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post