ന്യൂഡല്‍ഹി : ഇന്ത്യ ദീപാവലി ആഘോഷങ്ങള്‍ക്ക് തയ്യാറെടുക്കുമ്പോള്‍ ഹമാസ് തടവിലാക്കിയ ഇസ്രയേല്‍ പൗരന്‍മാരുടെ തിരിച്ച് വരാനായി പ്രതീക്ഷയുടെ വിളക്ക് തെളിക്കാന്‍ ഇന്ത്യന്‍ ജനതയോട് അഭ്യര്‍ഥിച്ച് ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ നൂര്‍ ഗിലോണ്‍. ഹമാസിന്റെ അതിര്‍ത്തി കടന്നുള്ള ആക്രമണം നടന്നിട്ട് ഇന്നലെ കൃത്യം ഒരു മാസം തികയുന്ന വേളയിലാണ് ഇന്ത്യയിലെ ജനങ്ങളോട് അദ്ദേഹത്തിന്റെ അഭ്യര്‍ഥന.
തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ പങ്ക് വച്ച് വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെടുന്നത്. “240 ഇസ്രേയേല്‍ പൗരന്‍മാരാണ് കഴിഞ്ഞ ഒരു മാസമായി ഹമാസിന്റെ പിടിയിലുള്ളത്. യുദ്ധത്തില്‍ വിജയശ്രീലാളിതനായി ജന്മ നാട്ടിലേക്കുള്ള ശ്രീരാമന്റ് തിരിച്ച് വരവാണ് ജനങ്ങള്‍ വിളിക്ക് തെളിയിച്ച് ദീപാവലിയായി കൊണ്ടാടുന്നത്. ഈ ദീപാവലി ദിനത്തില്‍ ഞങ്ങളുടെ പ്രിയപ്പെട്ടവരുടേയും സുരക്ഷിതമായ തിരിച്ച വരവിനായി നിങ്ങള്‍ ഒരു തിരി കത്തിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. അതിന്റെ ഫോട്ടോസും വീഡിയോസും ഞങ്ങളെ ടാഗ് ചെയ്ത് പങ്ക് വയ്ക്കണം”, നൂര്‍ ഗിലോണ്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
അതേസമയം, ഇസ്രയേല്‍ സൈന്യം ഓക്ടോബര്‍ 7 ന് നടത്തിയ അതിര്‍ത്തി കടന്നുള്ള ആക്രമണത്തില്‍ ഹമാസ് ഭീകരരില്‍ നിന്ന് പിടിച്ചെടുത്ത വിവിധ ആയുധങ്ങളുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടു. ഹാന്‍ഡ് ഗ്രനേഡുകള്‍, സ്‌ഫോടക വസ്തുക്കള്‍, ആര്‍പിജികള്‍, സ്‌ഫോടക വലയങ്ങള്‍ തോക്കുകള്‍, റോക്കറ്റുകള്‍, മിസൈല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. നിരപരാധികളായ ഇസ്രയേല്‍ പൗരന്‍മാരുടെ ജീവനപഹരിക്കാന്‍ ഉപയോഗിച്ച ആയുധങ്ങളാണ് ഇതൊക്കെയെന്ന് ഐഡിഎഫ് പറഞ്ഞു.
https://twitter.com/IsraelinIndia/status/1722084357240766873?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1722085420799058141%7Ctwgr%5Ef26e6341f188ff6142e5eb552fef25da27a8a4a0%7Ctwcon%5Es2_&ref_url=https%3A%2F%2Fwww.aninews.in%2Fnews%2Fworld%2Fasia%2Fisrael-envoy-to-india-naor-gilon-calls-for-lighting-diya-of-hope-for-israeli-hostages-held-by-hamas20231108102653
Discussion about this post