കണ്ണൂർ; എംവിആർ അനുസ്മരണ പരിപാടിയിൽ നിന്നും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ പിന്മാറി. സിപിഎം അനുകൂല എംവിആർ ചാരിറ്റബിൾ ട്രസ്റ്റാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇത് രാഷ്ട്രീയവിവാദമാതോടെയാണ് പിന്മാറ്റം.
ട്രസ്റ്റ് സംഘടിപ്പിക്കുന്ന എംവി രാഘവൻ അനുസ്മരണ പരിപാടിയിൽ മുഖ്യപ്രഭാഷകനായാണ് കുഞ്ഞാലിക്കുട്ടി പങ്കെടുക്കാമെന്ന് അറിയിച്ചിരുന്നത്. കേരള നിർമിതിയിൽ സഹകരണ മേഖലയുടെ പങ്ക് എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിലാണ് കുഞ്ഞാലിക്കുട്ടി പങ്കെടുക്കാമെന്നേറ്റിരുന്നത്.
എംവി രാഘവന്റെ കുടുംബം നയിക്കുന്ന ട്രസ്റ്റ് സംഘടിപ്പിക്കുന്ന പരിപാടിയിൽ എംവിആർ അനുസ്മരണവും സെമിനാറും ഉദ്ഘാടനം ചെയ്യുന്നത് മന്ത്രി വി എൻ വാസവനാണ്. കുഞ്ഞാലിക്കുട്ടിയല്ലാതെ മറ്റ് യുഡിഎഫ് നേതാക്കളെയാരെയും ക്ഷണിച്ചിരുന്നില്ല. സിപിഎം നേതാക്കളായ പാട്യം രാജൻ, എംവി ജയരാജൻ, എം കെ കണ്ണൻ തുടങ്ങിയവരാണ് പങ്കെടുക്കുന്ന പ്രമുഖർ. നാളെയാണ് എംവി രാഘവന്റെ ഒൻപതാം ചരമവാർഷികം.
Discussion about this post