തൃക്കാക്കര: ജയ് ഗണേഷ് സിനിമയുടെ തിരക്കഥ കേട്ടപ്പോൾ തന്നെ താൽപര്യം തോന്നിയിരുന്നതായി ഉണ്ണി മുകുന്ദൻ. തൃക്കാക്കര ക്ഷേത്രത്തിൽ ചിത്രത്തിന്റെ പൂജയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവിധായകൻ രഞ്ജിത് ശങ്കറുമായി ഒരുപാട് തവണ ചർച്ച ചെയ്തു. ആദ്യ ഘട്ടത്തിൽ തന്നെ വലിയ താൽപര്യം തോന്നിയിരുന്നു. നല്ലൊരു സ്‌ക്രിപ്റ്റിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
നടൻ എന്ന രീതിയിൽ വെല്ലുവിളി നിറഞ്ഞ ഒരു കഥാപാത്രമാണ്. ഇമോഷണലിയും ഫിസിക്കലിയും ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് വേറിട്ട് നിൽക്കേണ്ട വേഷമാണെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. സാധാരണ വ്യത്യസ്ത വേഷമെന്ന് പറയുമ്പോൾ എത്രത്തോളം ആളുകൾക്ക് കണക്ട് ആകുമെന്ന് അറിയില്ല. പക്ഷെ ഇത് ഏറെ വ്യത്യസ്തമാണെന്നും നടൻ കൂട്ടിച്ചേർത്തു.
സൂപ്പർ ഹീറോ മൂവിയാണെന്ന് റൂമർ ഉണ്ടല്ലോ എന്ന ചോദ്യത്തിന് തിയറ്ററിൽ വരുമ്പോൾ മനസിലാകുമല്ലോ എന്നായിരുന്നു മറുപടി. മാളികപ്പുറം എന്ന സിനിമയ്ക്ക് ശേഷം ഏകദേശം ഒരു വർഷത്തിന് ശേഷമാണ് മലയാളം സിനിമ ഷൂട്ട് ചെയ്യുന്നത്. 10 മാസം സ്‌ക്രിപ്റ്റുകൾ വായിക്കുകയായിരുന്നുവെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
ജയ് ഗണേഷ് ഒരു ഫാമിലി എന്റർടെയ്‌നർ ആണെന്നും കുടുംബപ്രേക്ഷകരിലേക്ക് പരമാവധി എത്താവുന്ന രീതിയിലാണ് കഥകൾ സെലക്ട് ചെയ്യാറെന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു. ഓം ഗണേശായ നമ; എന്ന വരികളോടെയാണ് പൂജയുടെ ചിത്രങ്ങൾ ഉണ്ണി മുകുന്ദൻ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.
മഹിമ നമ്പ്യാരാണ് നായിക. ഇടവേളയ്ക്ക് ശേഷം ജോമോൾ മലയാളത്തിലേക്ക് തിരിച്ചുവരുന്നുവെന്ന പ്രത്യേകതയുമുണ്ട്.
Discussion about this post