Tuesday, July 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഇൻഡിഗോ ചെയ്തത് ഗുരുതരമായ തെറ്റ്; പത്രക്കാരെ വിളിച്ച് തെറ്റ് പറ്റിയെന്ന് പറഞ്ഞാൽ കയറും; അല്ലെങ്കിൽ എയർ ഇന്ത്യ എക്‌സ്പ്രസിൽ പോകുമെന്ന് ഇപി ജയരാജൻ

by Brave India Desk
Nov 10, 2023, 08:02 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം; ഇൻഡിഗോ വിമാനത്തിൽ കയറില്ലെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. തിരുവനന്തപുരത്ത് എൽഡിഎഫ് യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേയാണ് തീരുമാനത്തിൽ മാറ്റമില്ലെന്ന് ഇപി ജയരാജൻ പറഞ്ഞത്.

ഇൻഡിഗോയിൽ യാത്ര ചെയ്യാത്തതുകൊണ്ട് എനിക്ക് പ്രശ്‌നമില്ല. ഞാൻ കയറാത്തതുകൊണ്ട് അവർക്കും പ്രശ്‌നമില്ല. അങ്ങനെ പോകട്ടെയെന്ന് ജയരാജൻ പറഞ്ഞു. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും എയർ ഇന്ത്യ എക്‌സ്പ്രസ് എട്ടാം തീയതി മുതൽ സർവ്വീസ് ആരംഭിച്ചിട്ടുണ്ട്. രാവിലെ ആറ് മണിക്ക് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കും ഏഴര മണിക്ക് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുമാണ് സർവ്വീസ്. അവരുടേത് നല്ല സർവ്വീസാണെന്നും ജയരാജൻ പറഞ്ഞു.

Stories you may like

‘വിഎസ് ഉണ്ടായിരുന്നെങ്കിൽ ആ വഞ്ചകരുടെ മുഖത്തുനോക്കി സംസാരിച്ചേനെ, ഒറ്റുകാരെ വെറുതേ വിടില്ലായിരുന്നു’: സജി ചെറിയാൻ!

പാലായിൽ വൻ രാഷ്ട്രീയ ട്വിസ്റ്റ്; വിപ്പ് കാറ്റിൽപ്പറത്തി കോൺഗ്രസ്; അവിശ്വാസ പ്രമേയത്തിലൂടെ ചെയർപേഴ്സൺ ദിയ ബിനു പുറത്ത്

നാളെ രാവിലെ 7.30 മണിക്കുളള എയർ ഇന്ത്യ എക്‌സ്പ്രസിന്റെ കണ്ണൂർ ഫ്‌ളൈറ്റിലാകും താൻ കണ്ണൂരിലേക്ക് പോകുകയെന്നും ജയരാജൻ കൂട്ടിച്ചേർത്തു. വിമാനത്തിൽ വെച്ച് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കായികമായി നേരിട്ട സംഭവം വിവാദമായതോടെയാണ് ജയരാജൻ ഇൻഡിഗോ വിമാനത്തിലെ യാത്ര അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.

അതിന് ശേഷം ഇന്നു വരെ ഇൻഡിഗോ വിമാനത്തിൽ കയറിയിട്ടില്ലെന്ന് ജയരാജൻ പറഞ്ഞു. ഡൽഹിയിൽ പോകാൻ ഇൻഡിഗോയിൽ ടിക്കറ്റ് ബുക്ക് ചെയ്ത് ക്യാൻസൽ ചെയ്ത കാര്യവും ജയരാജൻ സൂചിപ്പിച്ചു. ഇൻഡിഗോയുമായി ബന്ധപ്പെട്ട് പലരും വന്ന് ചെയ്തത് ശരിയായില്ലെന്ന് പറഞ്ഞു. അതിന് അപ്പുറത്തേക്ക് കടക്കുന്നില്ല. ഒന്നുകിൽ പത്രക്കാരെ എല്ലാരെയും വിളിച്ച് തെറ്റു പറ്റിയെന്ന് പറയണം. അല്ലെങ്കിൽ പിശകുപറ്റിയെന്നും തർക്കം അവസാനിക്കണമെന്നും ഒരു കടലാസിൽ എഴുതി തരണമെന്നുമാണ് താൻ അവരോട് പറഞ്ഞതെന്നും ഇപി ജയരാജൻ പറഞ്ഞു.

Tags: ldfep jayarajanindigo airline
Share1TweetSendShare

Latest stories from this section

കറിക്ക് ഉപ്പ് പോര, രുചിയില്ല; അങ്കമാലിയിൽ പാചകക്കാരനെ ഹോട്ടലുടമ കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു!

കറിക്ക് ഉപ്പ് പോര, രുചിയില്ല; അങ്കമാലിയിൽ പാചകക്കാരനെ ഹോട്ടലുടമ കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു!

സാമുദായിക ശക്തികൾക്കെതിരായ വി.എസിന്റെ നിലപാട് ഓർമ്മിപ്പിച്ച് തോമസ് ഐസക്; പാർട്ടി നേതൃത്വത്തിന് നേരെയുള്ള ഒളിയമ്പെന്ന് വിലയിരുത്തൽ

സാമുദായിക ശക്തികൾക്കെതിരായ വി.എസിന്റെ നിലപാട് ഓർമ്മിപ്പിച്ച് തോമസ് ഐസക്; പാർട്ടി നേതൃത്വത്തിന് നേരെയുള്ള ഒളിയമ്പെന്ന് വിലയിരുത്തൽ

‘കള്ളൻ വിജയൻ’ തലക്കെട്ടിൽ പാർട്ടിവിരുദ്ധമായി ഒന്നുമില്ല;, ലേഖനം ഫേസ്ബുക്കിൽ

‘കള്ളൻ വിജയൻ’ തലക്കെട്ടിൽ പാർട്ടിവിരുദ്ധമായി ഒന്നുമില്ല;, ലേഖനം ഫേസ്ബുക്കിൽ

തിരഞ്ഞെടുപ്പ് കാലത്ത് മാത്രം എത്തുന്നവർ; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ ബിജെപി; വിമർശനങ്ങൾക്കിടെ വയനാട് കള്ളാടി സന്ദർശിക്കാൻ പ്രിയങ്കാ ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് മാത്രം എത്തുന്നവർ; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ ബിജെപി; വിമർശനങ്ങൾക്കിടെ വയനാട് കള്ളാടി സന്ദർശിക്കാൻ പ്രിയങ്കാ ഗാന്ധി

Discussion about this post

Latest News

ഐഎസ് റിക്രൂട്ട്‌മെന്റും ഭീകരഫണ്ടിംഗും; ബംഗളൂരുവിൽ 8 ഇടങ്ങളിൽ ഇഡി റെയ്ഡ്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

ഐഎസ് റിക്രൂട്ട്‌മെന്റും ഭീകരഫണ്ടിംഗും; ബംഗളൂരുവിൽ 8 ഇടങ്ങളിൽ ഇഡി റെയ്ഡ്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

അന്ന് രോഹിത് പറഞ്ഞത് ഞാൻ വിശ്വസിച്ചില്ല, എന്നോട് ക്ഷമിക്കൂ; കരിയറിലെ ഇരുണ്ട അധ്യായങ്ങൾ തുറന്നുപറഞ്ഞ് സഞ്ജു സാംസൺ

അന്ന് രോഹിത് പറഞ്ഞത് ഞാൻ വിശ്വസിച്ചില്ല, എന്നോട് ക്ഷമിക്കൂ; കരിയറിലെ ഇരുണ്ട അധ്യായങ്ങൾ തുറന്നുപറഞ്ഞ് സഞ്ജു സാംസൺ

നാസയുടെ ‘ചൊവ്വാ ശബ്ദം’ ഇന്ത്യയെ വാനോളം പുകഴ്ത്തി; സ്കൈറൂട്ടിന്റെ വിക്രം-1 നേട്ടത്തിൽ വിസ്മയിച്ച് ഡോ. സ്വാതി മോഹൻ!

നാസയുടെ ‘ചൊവ്വാ ശബ്ദം’ ഇന്ത്യയെ വാനോളം പുകഴ്ത്തി; സ്കൈറൂട്ടിന്റെ വിക്രം-1 നേട്ടത്തിൽ വിസ്മയിച്ച് ഡോ. സ്വാതി മോഹൻ!

അല്പം മെലിഞ്ഞിട്ടുണ്ട്, നല്ല ക്ഷീണവും ഉണ്ട്, വേറെ പ്രശ്നങ്ങളൊന്നുമില്ല ; സോനം വാങ്ചുക്കിന്റെ ആരോഗ്യനിലയിൽ റിപ്പോർട്ടുമായി സഫ്ദർജംഗ് ആശുപത്രി

സോനം വാങ്‌ചുകിനെ മേദാന്തയിലേക്ക് മാറ്റുന്നതിൽ എതിർപ്പില്ല ; ഡൽഹി ഹൈക്കോടതിയിൽ നിലപാടറിയിച്ച് കേന്ദ്ര സർക്കാർ

ഇംഗ്ലണ്ടിനെ തോൽപ്പിച്ചതിന് പിന്നാലെ ബ്രിട്ടന്റെ നെഞ്ചിൽ അർജന്റീനയുടെ കൊട്ടിക്കയറ്റം; പ്രമുഖ അർജന്റീന താരങ്ങളുടെ യു.കെ വിസ റദ്ദാക്കിയേക്കും

ഇംഗ്ലണ്ടിനെ തോൽപ്പിച്ചതിന് പിന്നാലെ ബ്രിട്ടന്റെ നെഞ്ചിൽ അർജന്റീനയുടെ കൊട്ടിക്കയറ്റം; പ്രമുഖ അർജന്റീന താരങ്ങളുടെ യു.കെ വിസ റദ്ദാക്കിയേക്കും

ഇന്ത്യൻ ബൗളിംഗ് ഇംഗ്ലണ്ടിന് അൺലിമിറ്റഡ് ബഫേ ആയിരുന്നു; ലോർഡ്സിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ ഗംഭീറിനും മാനേജ്‌മെന്റിനുമെതിരെ ആഞ്ഞടിച്ച് ബദരീനാഥ്

ഇന്ത്യൻ ബൗളിംഗ് ഇംഗ്ലണ്ടിന് അൺലിമിറ്റഡ് ബഫേ ആയിരുന്നു; ലോർഡ്സിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ ഗംഭീറിനും മാനേജ്‌മെന്റിനുമെതിരെ ആഞ്ഞടിച്ച് ബദരീനാഥ്

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

സംസ്ഥാനത്ത് മരണ നിരക്ക് കുറഞ്ഞത് പെൻഷൻ ബാദ്ധ്യതയുണ്ടാക്കി; സജി ചെറിയാൻ

‘വിഎസ് ഉണ്ടായിരുന്നെങ്കിൽ ആ വഞ്ചകരുടെ മുഖത്തുനോക്കി സംസാരിച്ചേനെ, ഒറ്റുകാരെ വെറുതേ വിടില്ലായിരുന്നു’: സജി ചെറിയാൻ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies