ലക്‌നൗ: മദ്യപിച്ച് നഗരത്തിൽ പരിഭ്രാന്തി പരത്തിൽ അലിഗഡ് സർവ്വകലാശാലയിലെ മുസ്ലീം വിദ്യാർത്ഥിനികൾ. സംഭവത്തിൽ രണ്ട് വിദ്യാർത്ഥിനികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മദ്യപിച്ച് നഗരത്തിലെ മാർക്കറ്റിൽ എത്തിയ ഇരുവരും ചേർന്ന് ഹിന്ദു വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കുകയും ഹമാസ് അനുകൂല പരാമർശങ്ങൾ നടത്തുകയുമായിരുന്നു.
നഗരമദ്ധ്യത്തിലെ സറാഫ ബസാറിൽ ആയിരുന്നു സംഭവം. മദ്യപിച്ച് എത്തിയ വിദ്യാർത്ഥിനികൾ മാർക്കറ്റിനുള്ളിൽ അലഞ്ഞുനടക്കുകയായിരുന്നു. അവിടെ സാധനങ്ങൾ വാങ്ങാൻ എത്തിയ ചിലരുടെ ശ്രദ്ധയിൽ ഇത് പെട്ടു. പന്തികേട് തോന്നിയ ഇവർ വിദ്യാർത്ഥിനികളെ ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് വിദ്യാർത്ഥിനികൾ ഹിന്ദു വിരുദ്ധ പരാമർശങ്ങൾ നടത്തിയത്. ഹമാസ് അനുകൂല പരാമർശങ്ങളും നടത്തി. തുടർന്ന് ആളുകൾ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
മാർക്കറ്റിൽ എത്തിയ പോലീസ് വിദ്യാർത്ഥിനികളെ അനുനയിപ്പിച്ച് ഹോസ്റ്റലിലേക്ക് തിരിച്ചയക്കാൻ ശ്രമിച്ചു. എന്നാൽ വിദ്യാർത്ഥിനികൾ പോലീസിനോടും തട്ടിക്കയറുകയായിരുന്നു. ഇതോടെയാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ ഇരുവർക്കുമെതിരെ കേസ് എടുത്തിട്ടുണ്ട്. ഇതിൽ അറസ്റ്റുൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കും.
Discussion about this post