മലയാള പ്രേക്ഷകർ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്‌മാണ്ഡ ചലച്ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. മോഹൻലാൽ നായകനാകുന്ന മാസ് ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേഷൻ പുറത്ത് വിട്ടിരിക്കുകയാണ് അണിയണ പ്രവർത്തകർ. സമൂഹമാദ്ധ്യമങ്ങളിലൂടെ ഡയറക്ടറായ പൃഥ്വിരാജ് തന്നെയാണ് പ്രേക്ഷകർ കാത്തിരുന്ന ആ അപ്‌ഡേറ്റ് പുറത്ത് വിട്ടത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ആരാധകർക്കായി പൃഥ്വി പുറത്ത് വിട്ടത്. തോക്കുമായി പുറം തിരിഞ്ഞ് നിൽക്കുന്ന എമ്പുരാനെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുക. മാസ് ചിത്രത്തിലൂടെ ഇത് എമ്പുരാന്റെ മാസ് കഥയാണെന്ന് പൃഥ്വി പറഞ്ഞു വയ്ക്കുകയാണ്. ഒരൊറ്റ ഫ്രയിമിൽ നിറയെ സസ്‌പെൻസുമായാണ് പോസ്റ്റർ എത്തിയിരിക്കുന്നത്. പലരഹസ്യങ്ങളും ഉണ്ടാവുമെന്ന് പ്രതീക്ഷിച്ച് ആദ്യ പോസ്റ്റർ കീറിമുറിച്ച് പരിശോധിക്കുന്നത് ആരംഭിച്ചിരിക്കുയാണ് ആരാധകർ
സ്റ്റീഫൻ നെടുമ്പള്ളി ആരായിരുന്നെന്നും എങ്ങനെയാണ് സ്റ്റീഫൻ അബ്രാം ഖുറേഷി ആയതെന്നുമാണ് എമ്പുരാൻ പ്രധാനമായും പ്രമേയമാക്കുന്നത്. ലൂസിഫറിൽ കണ്ട ടൈംലൈനിന് മുൻപ് നടന്ന കാര്യങ്ങളും ശേഷം നടന്ന കാര്യങ്ങളും എമ്പുരാനിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷ.
അതേസമയം ഡൽഹി-ഹരിയാന അതിർത്തിയിലെ ഫരീദാബാദിൽ തുടങ്ങിയ സിനിമയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. നിലവിൽ ഷെഡ്യൂൾ ബ്രേക്കിലാണ് എമ്പുരാനുള്ളത്. സംവിധായകൻ പൃഥ്വിരാജും സംഘവും ലൊക്കേഷൻ ഹണ്ടിനായി യുകെയിൽ ആണ്. ആശിർവാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം.
Discussion about this post