കോഴിക്കോട്; കേരളീയമാണേലും നവകേരള സദസ് ആണേലും കുടുംബശ്രീ അംഗങ്ങൾക്ക് കിടക്കപ്പൊറുതിയില്ലാത്ത സ്ഥിതിയാണ്. നവകേരള സദസിന്റെ പ്രചാരണത്തിൽ പങ്കെടുക്കാത്ത കുടുംബശ്രീകൾക്കെതിരെ ഭീഷണിയുമായി പഞ്ചായത്ത് വൈസ് പ്രസിഡന്റ്. ഉള്ള്യേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വൈസ് പ്രസിഡന്റ് ബലരാമന്റെ സന്ദേശമാണ് പുറത്തുവന്നത്.
നവകേരള സദസുമായി ബന്ധപ്പെട്ട ആലോചനകൾക്കായി ചേർന്ന എഡിഎസ് ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാത്ത കുടുംബശ്രീ യൂണിറ്റുകൾക്കെതിരെയാണ് ഭീഷണിയുമായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് നേരിട്ടിറങ്ങിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഉള്ള്യേരി പഞ്ചായത്തിലെ നാലാം വാർഡിൽ യോഗം നടന്നത്. 90 അംഗങ്ങൾ വരേണ്ട സ്ഥാനത്ത് 10 പേർ മാത്രമാണ് വന്നത്.
എൻഎം ബലരാമൻ. നവകേരള സദസിൽ പങ്കെടുക്കാത്തവർ, ഇതിന്റെ പ്രചാരണ പ്രവർത്തനങ്ങളിൽ ഒട്ടും ശ്രദ്ധിക്കാത്തവർ ഇവരെയൊക്കെ തൊഴിലുറപ്പുമായി ബന്ധപ്പെട്ട് മസ്റ്റ്‌റോൾ അടിക്കുന്നത് ശ്രദ്ധിച്ചുവേണം. ഈ ഹാജർ നോക്കിയിട്ടേ ഇങ്ങനെ ചെയ്യേണ്ടതുളളൂവെന്ന് സർക്കാർ നിർദ്ദേശപ്രകാരം ഗ്രാമപഞ്ചായത്ത്് ഉത്തരവിറക്കിയെന്നാണ് ബലരാമൻ പറയുന്നത്.
രണ്ടാഴ്ച മുൻപ് ആലപ്പുഴ തൃക്കുന്നപ്പുഴ പഞ്ചായത്തിലും സമാനമായ സംഭവം നടന്നിരുന്നു. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ പ്രചാരണത്തിന് പ്രാധാന്യമുളള പരിപാടികളിൽ പോലും കുടുംബശ്രീ അംഗങ്ങളെ തൊഴിലു നഷ്ടപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചും പങ്കെടുപ്പിക്കുന്നതിൽ വ്യാപക പ്രതിഷേധവും നേരത്തെ ഉയർന്നുവന്നിരുന്നു.
Discussion about this post