കറാച്ചി : ജയ്‌ഷേ മുഹമ്മദ് ഭീകരനും ഭീകരവാദി മൗലാന മസൂദ് അസറിന്റെ സഹായിയും പങ്കാളിയും ആയിരുന്ന മൗലാന റഹീമുള്ള താരീഖ് കറാച്ചിയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. അജ്ഞാതരായ തോക്ക് ധാരികള്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തിയാണ് ഇയാളെ വെടി വച്ച് കൊന്നത്. പാകിസ്താനിലെ കറാച്ചിയില്‍ ഒറംഗി പട്ടണത്തില്‍ വച്ചാണ് സംഭവം.
കറാച്ചിയിലെ ഒറംഗി ടൗണില്‍ ഇന്ത്യാ വിരുദ്ധ റാലി സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ആയിരുന്നു അജ്ഞാതര്‍ മൗലാന റഹീമുള്ളയെ വെടിവച്ചത്.
റാലിയില്‍ ഇന്ത്യ വിരുദ്ധ പ്രസംഗം നടത്താനാണ് ഇയാളുടെ നീക്കമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ജെയ്ഷെ തലവന്‍ മസൂദ് അസ്ഹറുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ് മൗലാന റഹീമുള്ള. ഇയാള്‍ നിരന്തരം ഇന്ത്യാ വിരുദ്ധ യോഗങ്ങളില്‍ പങ്കെടുക്കുകയും ഇന്ത്യക്കെതിരെ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്താറുമുണ്ട്.
കഴിഞ്ഞ മാസമാണ് ഇന്ത്യയുടെ മോസ്റ്റ് വാന്റഡ് ലിസ്റ്റിലുള്ള ഭീകരന്‍ ഷാഹിദ് ലത്തീഫ് പാകിസ്താനില്‍ കൊല്ലപ്പെട്ടത്. സിയാല്‍കോട്ടില്‍ അജ്ഞാതരുടെ വെടിയേറ്റാണ് ലത്തീഫ് കൊല്ലപ്പെട്ടത്. 2016ല്‍ പത്താന്‍കോട് എയര്‍ഫോഴ്സ് സ്റ്റേഷന്‍ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ് ലത്തീഫ്. സ്റ്റേഷന്‍ ആക്രമിച്ച നാല് ഭീകരര്‍ക്ക് പാകിസ്താനില്‍ നിന്ന് നിര്‍ദേശം നല്‍കുകയായിരുന്നു ഇയാളെന്നാണ് വിവരം.
നിരവധി ഭീകരരാണ് ഇതിനോടകം അജ്ഞാതരുടെ ആക്രമണത്തില്‍ പാകിസ്താനില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ ഈ കൊലപാതങ്ങളുടെ പിന്നില്‍ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ലഷ്‌കര്‍-ഇ-തൊയ്ബ മുന്‍ കമാന്‍ഡര്‍ അക്രം ഖാസി എന്ന അക്രം ഖാന്‍ ഈയടുത്ത് വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.
Discussion about this post