ഇടുക്കി : നെടുങ്കണ്ടത്ത് സഹകരണ ബാങ്ക് മാനേജരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെടുങ്കണ്ടം സര്‍വീസ് സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജര്‍ ദീപു സുകുമാരനാണ് മരിച്ചത്. വീട്ടിനുള്ളിലെ കിടപ്പുമുറിയിലാണ് ഇന്ന് രാവിലെ ദീപുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാവിലെ ബാങ്കിലെത്തിയ ശേഷം ഭക്ഷണം കഴിക്കുവാനായി വീട്ടിലെത്തിയതാണ് ദീപു. എന്നാല്‍ പിന്നീട് ആളെ കാണായതായതിനെ തുടര്‍ന്ന് ഭാര്യ നടത്തിയ പരിശോധനയിലാണ് കിടപ്പു മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ നെടുങ്കണ്ടത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
നിലവില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
Discussion about this post