Saturday, January 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അസ്ഫാഖിന്റെ വധശിക്ഷ; അന്വേഷണ സംഘത്തെയും പ്രോസിക്യൂഷനെയും അഭിനന്ദിച്ച് മുഖ്യമന്ത്രി; ശിശുദിനത്തിലെ വിധി കുഞ്ഞുങ്ങളെ അതിക്രമങ്ങൾക്ക് ഇരയാക്കുന്നവർക്കുള്ള ശക്തമായ താക്കീതെന്നും പിണറായി

by Brave India Desk
Nov 14, 2023, 01:46 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം; ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അസ്ഫാഖ് ആലത്തിന് വധശിക്ഷ വിധിച്ച സംഭവത്തിൽ അന്വേഷണ സംഘത്തെയും പ്രോസിക്യൂഷനെയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശിശുദിനത്തിലെ ഈ വിധി കുഞ്ഞുങ്ങളെ അതിക്രമങ്ങൾക്ക് ഇരയാക്കുന്നവർക്കുള്ള ശക്തമായ താക്കീതുകൂടിയാണെന്ന് പിണറായി സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രതികരിച്ചു.

ഇത്തരം മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങളിൽ ഇടപെടുന്നവർക്കുള്ള ശക്തമായ താക്കീത് കൂടിയാണ് വിധി. ഇത്തരം കുറ്റവാളികളെ ഒറ്റപ്പെടുത്താൻ സമൂഹമൊന്നാകെ തയ്യാറാകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. സമൂഹമനസാക്ഷിയെ ഞെട്ടിച്ച അത്യന്തം ഹീനമായ ക്രൂരതയ്ക്കാണ് ആ കുഞ്ഞ് ഇരയായത്. കുറ്റവാളിയെ പിടികൂടുന്നതിനും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും ബന്ധപ്പെട്ട സംവിധാനങ്ങൾ കാര്യക്ഷമമായാണ് പ്രവർത്തിച്ചതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

Stories you may like

പശു പേപ്പട്ടി കടിയേറ്റ് ചത്തതിൽ മനംനൊന്ത് കർഷകൻ വിഷം കഴിച്ച് മരിച്ചു

ബിജെപി ജയിക്കാൻ സാധ്യതയുള്ള മണ്ഡലത്തിൽ യുഡിഎഫും എൽഡിഎഫും പൊതുസ്ഥാനാർഥിയെ നിര്‍ത്തിയാൽ എസ്ഡിപിഐ പിന്തുണച്ചിരിക്കും; സി.പി.എ ലത്തീഫ്

35 ദിവസംകൊണ്ട് അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചു. 100 ദിവസംകൊണ്ട് റെക്കോർഡ് വേഗത്തിൽ വിചാരണ പൂർത്തികരിച്ച് പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പിച്ചു. അന്വേഷണ സംഘവും പ്രോസിക്യൂഷനും കൃത്യതയോടെയും ചടുലതയോടെയുമാണ് പ്രവർത്തിച്ചത്.

കുഞ്ഞിൻറെ കുടുംബത്തിന് എല്ലാതരത്തിലുള്ള സഹായങ്ങളും സംരക്ഷണവും സർക്കാർ ഉറപ്പു വരുത്തി. അവരുടെ നഷ്ടത്തിന് പകരമാവുന്നതല്ല ഒന്നും. എങ്കിലും കോടതി വിധിയിലൂടെ നീതി ഉറപ്പാക്കാൻ കഴിഞ്ഞു. കുഞ്ഞുങ്ങൾക്ക് നേരെയുള്ള ഒരു അതിക്രമത്തെയും പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാനാകുന്നതല്ല. ഒരു ദാക്ഷിണ്യവുമില്ലാതെ ഇത്തരക്കാർക്ക് നേരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പ്രതികരണത്തിൽ പറയുന്നു.

എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമൻ ആണ് അസ്ഫാക് ആലത്തിന് വധശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകൾ പ്രകാരം അഞ്ച് ജീവപര്യന്തവും വിധിച്ചിട്ടുണ്ട്.

Tags: അസ്ഫാഖ് ആലംവധശിക്ഷപ്രോസിക്യൂഷൻഎറണാകുളം പോക്‌സോ കോടതിമുഖ്യമന്ത്രി പിണറായി വിജയന്‍crime newsasfaq alamആലുവAlua murder
Share1TweetSendShare

Latest stories from this section

അമ്മയുടെ വിവാഹേതര ബന്ധം ബുദ്ധിമുട്ടാവുന്നു: മക്കളുടെ പരാതിയിൽ അടിയന്തര നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം

അമ്മയുടെ വിവാഹേതര ബന്ധം ബുദ്ധിമുട്ടാവുന്നു: മക്കളുടെ പരാതിയിൽ അടിയന്തര നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം

ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസം കുറഞ്ഞു,തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇരുത്തി ചിന്തിപ്പിച്ചുവെന്ന് ബിനോയ് വിശ്വം

ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസം കുറഞ്ഞു,തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇരുത്തി ചിന്തിപ്പിച്ചുവെന്ന് ബിനോയ് വിശ്വം

കാട്ടിലെ തടി തേവരുടെ ആന എന്നാണോ;ശബരിമല സ്വർണ്ണ പാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണം: ഡി എസ് ജെ പി

ശബരിമല ദർശനം: ബുക്ക് ചെയ്തിട്ട് മുങ്ങുന്നവർക്ക് പണി വരുന്നു; വെർച്വൽ ക്യൂ ഫീസ് കുത്തനെ കൂട്ടാൻ ഹൈക്കോടതി നീക്കം

വീടുകളിൽ കെട്ടിക്കിടക്കുന്നത് 22,000 ടൺ സ്വർണം; വിപണിയിലെത്തിക്കാൻ പദ്ധതി

പൊള്ളുന്ന പൊന്ന്; കേരളത്തിൽ സ്വർണ്ണവില 1.30 ലക്ഷം കടന്നു, വെള്ളി കിലോഗ്രാമിന് 41,000 രൂപ; ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പ്

Discussion about this post

Latest News

സ്റ്റാർക്കില്ല, കമ്മിൻസില്ല; വമ്പൻമാരില്ലാതെ ഓസ്‌ട്രേലിയ ലോകകപ്പിന്; മിച്ചൽ മാർഷ് നയിക്കുന്ന പടയിൽ സർപ്രൈസ് നീക്കങ്ങൾ

സ്റ്റാർക്കില്ല, കമ്മിൻസില്ല; വമ്പൻമാരില്ലാതെ ഓസ്‌ട്രേലിയ ലോകകപ്പിന്; മിച്ചൽ മാർഷ് നയിക്കുന്ന പടയിൽ സർപ്രൈസ് നീക്കങ്ങൾ

അക്കൗണ്ടന്റിൽ നിന്ന് പെട്രോളിയം രാജാവിലേക്ക്!അറയ്ക്കൽ ജോയ് 14ാം നിലയിലെ നോവുന്ന ഓർമ്മ

അക്കൗണ്ടന്റിൽ നിന്ന് പെട്രോളിയം രാജാവിലേക്ക്!അറയ്ക്കൽ ജോയ് 14ാം നിലയിലെ നോവുന്ന ഓർമ്മ

കാസനോവ മുതൽ മരക്കാർ വരെ; പരാജയങ്ങളിലും തളരാതെ ബ്രഹ്മാണ്ഡ ചിത്രങ്ങളെ നെഞ്ചിലേറ്റിയ സി ജെ റോയി

കാസനോവ മുതൽ മരക്കാർ വരെ; പരാജയങ്ങളിലും തളരാതെ ബ്രഹ്മാണ്ഡ ചിത്രങ്ങളെ നെഞ്ചിലേറ്റിയ സി ജെ റോയി

പത്മനാഭസന്നിധിയിൽ പ്രാർത്ഥനയോടെ ടീം ഇന്ത്യ; കസവുടുത്ത് സൂര്യയും സംഘവും, ചിത്രങ്ങൾ വൈറൽ

പത്മനാഭസന്നിധിയിൽ പ്രാർത്ഥനയോടെ ടീം ഇന്ത്യ; കസവുടുത്ത് സൂര്യയും സംഘവും, ചിത്രങ്ങൾ വൈറൽ

പാകിസ്ഥാന്റെ ‘ഡിലീറ്റ്’ നാടകം! ലോകകപ്പ് യാത്രാ പ്ലാൻ ചോർന്നു; നാണംകെട്ട് പിസിബി

പാകിസ്ഥാന്റെ ‘ഡിലീറ്റ്’ നാടകം! ലോകകപ്പ് യാത്രാ പ്ലാൻ ചോർന്നു; നാണംകെട്ട് പിസിബി

രാജ്യത്തെ ആദ്യ ‘ഗ്യാസ്-ഡീസൽ ട്രെയിൻ’പരീക്ഷണം വിജയകരം; ഇന്ധനച്ചെലവിൽ ലക്ഷങ്ങളുടെ ലാഭം, റെയിൽവേയിൽ വിപ്ലവകരമായ പരിവർത്തനം

രാജ്യത്തെ ആദ്യ ‘ഗ്യാസ്-ഡീസൽ ട്രെയിൻ’പരീക്ഷണം വിജയകരം; ഇന്ധനച്ചെലവിൽ ലക്ഷങ്ങളുടെ ലാഭം, റെയിൽവേയിൽ വിപ്ലവകരമായ പരിവർത്തനം

സിനിമയിലെ വില്ലന്മാരുടെ കയ്യിൽ ഐഫോൺ കാണില്ല; ആപ്പിളിന്റെ കടുത്ത നിബന്ധനയെ കുറിച്ച് അറിയാമോ?

സിനിമയിലെ വില്ലന്മാരുടെ കയ്യിൽ ഐഫോൺ കാണില്ല; ആപ്പിളിന്റെ കടുത്ത നിബന്ധനയെ കുറിച്ച് അറിയാമോ?

ബ്ലാസ്റ്റേഴ്‌സ് കോട്ടയുടെ കാവൽക്കാരൻ, സെനഗലിൽ നിന്ന് സൂപ്പർതാരം ഇനി മഞ്ഞക്കുപ്പായമണിയും

ബ്ലാസ്റ്റേഴ്‌സ് കോട്ടയുടെ കാവൽക്കാരൻ, സെനഗലിൽ നിന്ന് സൂപ്പർതാരം ഇനി മഞ്ഞക്കുപ്പായമണിയും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies