ന്യൂഡൽഹി :സ്വാതന്ത്ര്യ സമരത്തിൽ നിസ്തുലമായ സംഭാവന നൽകിയ മഹത് വ്യക്‌തിത്വം ആയിരുന്നു ബിർസ മുണ്ടയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗോത്രവർഗ സമൂഹത്തിന്റെ അഭിമാന ദിനമായ നവംബർ 15 ‘ജനജാതിയ ഗൗരവ് ദിവസ്’ ആയാണ് രാഷ്ട്രം ആചരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗോത്രവർഗ സമൂഹത്തെ ആദരിക്കാനുള്ള ദിവസമാണിത്. രാജ്യത്തിന്റെ പുരോഗതിക്ക് ഝാർഖണ്ഡിലെ ജനങ്ങൾ നിരവധി സംഭാവന നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഗോത്രവർഗ നേതാവ് ബിർസ മുണ്ടയുടെ ജന്മദിനത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച രാഷ്‌ട്രപതി ദ്രൗപതി മുർമു സംസ്ഥാന രൂപീകരണ ദിനത്തിൽ ജാർഖണ്ഡിലെ എല്ലാ ജനങ്ങൾക്കും ആശംസകൾ അറിയിച്ചു. ബിർസ മുണ്ട ഭഗവാന്റെ ജന്മദിനം ‘ആദിവാസികളുടെ അഭിമാന ദിനം’ ആയി ആഘോഷിക്കുകയാണ്.സംസ്ഥാനം അതിന്റെ പ്രകൃതി വിഭവങ്ങളുമായി എല്ലായ്പ്പോഴും പുരോഗമനപരമായി തുടരണമെന്നും ബിർസ മുണ്ട പ്രഭുവിന്റെ അനുഗ്രഹം ജനങ്ങൾക്ക് ഇപ്പോഴും ഉണ്ടാകുമെന്നും രാഷ്‌ട്രപതി പറഞ്ഞു.
ഇന്ത്യയിലെ ഗോത്രവർഗ സമൂഹത്തിന്റെ സംഭാവനകളെ ആദരിക്കുന്നതിനായിട്ടാണ് നവംബർ 15 ന് ‘ജൻജാതിയ ഗൗരവ് ബിർസ മുണ്ട ദിവസ്’ ആയി ഭാരത സർക്കാർ പ്രഖ്യാപിച്ചത്.
Discussion about this post