മധ്യപ്രദേശ് :മധ്യപ്രദേശിന്റെ വികസനത്തെക്കുറിച്ച് കോൺഗ്രസിന് കാഴ്ചപ്പാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.വ്യക്തമായ മാർഗരേഖകൾ ഒന്നും തന്നെ ഇല്ല. സംസ്ഥാനത്തെ ജനങ്ങൾ കോൺഗ്രസിന്റെ വംശീയ രാഷ്ട്രീയത്തിലും നിഷേധാത്മകതയിലും അസ്വസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
വികസിത രാഷ്ട്രത്തിന് വേണ്ടി ബിജെപിയെ തിരഞ്ഞെടുക്കണമെന്ന് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു.ഇത്തവണത്തെ മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം തികച്ചും സവിശേഷമായിരുന്നു.ജനങ്ങളിൽ നിന്ന് അനുഗ്രഹം തേടാനുള്ള പ്രചാരണമായിരുന്നു അത്. സംസ്ഥാനത്തെ എല്ലാ സ്ഥലങ്ങളിലും സന്ദർശനം നടത്തി. ജനങ്ങളെ കണ്ടു, സംഭാഷണങ്ങൾ നടത്തി. ജനങ്ങൾക്കിടയിൽ ബിജെപിയ്ക്ക് വാൻ സ്വീകാര്യതയാണുള്ളത്. അതാണ് ഞങ്ങളുടെ ഏറ്റവും വലിയ സമ്പത്ത്” പ്രധാനമന്ത്രി പറഞ്ഞു.
മധ്യപ്രദേശിലെ സ്ത്രീകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. സ്ത്രീ ശാക്തീകരണത്തിന് ബിജെ പി മുൻഗണന നല്കുന്നതുപോലെ ബിജെപി സർക്കാരിന്റെ തിരിച്ചുവരവിന് സ്ത്രീകൾ മുൻഗണന നൽകിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post