ഇസ്ലാമാബാദ്: പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം രാജിവച്ച് ബാബർ അസം. ഏകദിന ലോകകപ്പിൽ ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെയാണ് ബാബർ അസം ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പുറത്ത് പോകുന്നത്. കപ്പ് പ്രതീക്ഷിച്ച് വന്ന പാകിസ്താൻ ഇന്ത്യ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ ടീമുകളോട് ദയനീയമായി തോറ്റത് വലിയ വിമർശനത്തിന് കാരണമായിരുന്നു. കളിച്ച ഒമ്പത് കളികളിലും അഞ്ചിലും പാക് ടീം തോറ്റിരുന്നു.
ബാബർ രാജിവച്ചെങ്കിലും പകരക്കാരനെ ഇതുവരെ പാക് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചിട്ടില്ല. മുഹമ്മദ് റിസ്വാൻ, ഷഹീൻ അഫ്രീദി എന്നിവരിൽ ഒരാൾ നായകനായേക്കും.
ബുദ്ധിമുട്ടേറിയ തീരുമാനമാണിതെന്നും എങ്കിലും സ്ഥാനമൊഴിയാൻ ശരിയായ സമയം ഇതാണെന്നും ബാബർ കുറിച്ചു. പാകിസ്താന് വേണ്ടി മൂന്ന് ഫോർമാറ്റിലും ഇനിയും കളിക്കുമെന്നും ബാബർ വ്യക്തമാക്കി. തന്നെ ഉത്തരവാദിത്തം ഏൽപ്പിച്ച പിസിബിക്ക് ബാബർ നന്ദി പറഞ്ഞു.
പാകിസ്താന്റെ മോശം പ്രകടനത്തിന് പിന്നാലെ ബൗളിംഗ് മോർണെ മോർക്കൽ നേരത്തെ രാജിവച്ചിരുന്നു. ബാബറിനെ മാറ്റുമെന്ന് നേരത്തെ വാർത്തകൾ പുറത്ത് വന്നിരുന്നു.
Discussion about this post