പാലക്കാട്: ശാരീരികാസ്വസ്ഥകൾ നേരിട്ട അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ മകന്റെ മർദ്ദനമേറ്റ അമ്മ മരിച്ചു. ഇവരുടെ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി.
പാലക്കാട് കാടങ്കോടിലാണ് ദാരുണ സംഭവം.അയ്യപ്പൻക്കാവ് സ്വദേശി അപ്പുണ്ണി, ഭാര്യ യശോദ എന്നിവരാണ് മരിച്ചത്. യശോദയെ കൊലപ്പെടുത്തിയ കുറ്റത്തിന് ഇവരുടെ മകൻ അനൂപിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
അവശനായിരുന്ന അപ്പുണ്ണിയെ ആശുപത്രിയിലെത്തിക്കാനായി വീട്ടിലെത്തിയ ബന്ധുക്കളെയും അനൂപ് മർദ്ദിച്ചിരുന്നു. മദ്യലഹരിയിലായിരുന്നു ആക്രമണമത്രയും. പാലക്കാട് കസബ പോലീസ് സ്റ്റേഷനിൽ കഞ്ചാവ് കേസിലെ പ്രതിയാണ് കസ്റ്റഡിയിലുള്ള അനൂപ്.
Discussion about this post