Tuesday, September 16, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഡൽഹി കിതപ്പ് തുടരുന്നു;    ശ്വസിക്കാനുള്ള പോരാട്ടത്തിൽ ബീജിങിനെക്കാൾ പിന്നിൽ;  ഇന്ത്യൻ തലസ്ഥാനം  എയർ ക്വാളിറ്റി ഇൻഡക്സിൽ പിന്നിലാകുന്നത് എന്തുകൊണ്ട്? 

by Brave India Desk
Nov 15, 2023, 11:41 pm IST
in India
Share on FacebookTweetWhatsAppTelegram

കാലങ്ങളായി ഒരുപറ്റം ജനത വിഷ പുകയിൽ ജീവിക്കുന്നു. നിരന്തരം വിവിധങ്ങളായ ആരോഗ്യപ്രശ്നങ്ങളോട് ഏറ്റുമുട്ടി ജീവിക്കേണ്ടി വരുന്ന ഒരു ജനതയുടെ ദൈന്യത.  ഇത് ഡൽഹിയുടെയും ബീജിങ്ങിന്റെയും കഥയാണ്. വളരെക്കാലമായി  ജനസാന്ദ്രതയുള്ള ഈ രണ്ട് ഏഷ്യൻ തലസ്ഥാനങ്ങളിൽ താമസിക്കുന്ന ജനങ്ങൾ അവരുടെ നഗരങ്ങളെ മൂടുന്ന വിഷ പുകമഞ്ഞിൽ  ജീവിക്കുന്നു. ഒരു ഡിസ്റ്റോപ്പിയൻ പേടിസ്വപ്നത്തിൽ  20 ദശലക്ഷത്തിലധികം വരുന്ന ജനത താമസിക്കുകയാണ്.  ഓറഞ്ച്-ചാര നിറത്തിൽ പുകമൂടിയ രണ്ടു തലസ്ഥാനങ്ങൾ.  ബീജിങ് നിവാസികൾ ഈ ദുരന്തത്തിന് ഒരു പ്രശസ്തമായ വിളിപ്പേര് പോലും നൽകി – “എയർപോക്കാലിപ്സ്”

Stories you may like

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

കാലം കടന്നുപോകുമ്പോൾ വീണ്ടും ഒരു പുകക്കാലം ഇവിടെ തിരിച്ചെത്തുകയാണ്,  2023 ലെ  ഡൽഹിയും ബീജിങും എവിടെത്തി നിൽക്കുന്നു?  എയർ ക്വാളിറ്റി ഇൻഡക്സ് പ്രകാരം ഡൽഹിയെക്കാളും അന്തരീക്ഷ മലിനീകരണ തോത് കുറയ്ക്കുന്നതിൽ ബീജിങ് വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ട് ഡൽഹി ഇപ്പോഴും അന്തരീക്ഷ മലിനീകരണത്തിന്റെ ദുരിതത്തിൽ തന്നെ തുടരുന്നു?

ഡൽഹി ഇപ്പോഴും ലോകത്തിലെ തന്നെ ഏറ്റവും മലിനീകരണത്തോത് കൂടിയ നഗരമായി തുടരുകയുമാണ്. ശ്വാസകോശത്തിലേക്ക്  ആഴത്തിൽ കടന്നു ചെല്ലാൻ കഴിയുന്ന പിഎം 2.5 കണികകളാൽ ഇവിടുത്തെ അന്തരീക്ഷം നിറഞ്ഞിരിക്കുകയാണ്. കൂടാതെ കാറ്റിന്റെ വേഗതയും ഇവിടുത്തെ വായുവിന്റെ ഗുണനിലവാരം മോശമാകുന്നതിൽ പ്രധാന കാരണമാകുന്നു.

സ്‌കൂളുകൾ ഹ്രസ്വമായി അടച്ചിടുക, നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കുക, ആളുകളോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആവശ്യപ്പെടുക, പടക്കങ്ങൾ നിരോധിക്കുക തുടങ്ങിയ നിരവധി മാർഗങ്ങൾ സർക്കാർ നടപ്പിൽ വരുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും അവയൊന്നും തന്നെ ഫലപ്രദമായി തീരുന്നില്ല എന്നതാണ് വസ്തുത. ജനങ്ങൾക്ക്  വീണ്ടും വീണ്ടും അതെ പരിതസ്ഥിയിൽ അതെ പുകയിൽ  ചുമയും ശ്വാസംമുട്ടലുമായി ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ടിവരുന്നു.

ദീപാവലിക്ക് ശേഷമുള്ള തിങ്കളാഴ്ച രാവിലെ, നിരോധനം അവഗണിച്ച് പടക്കം പൊട്ടിച്ചപ്പോൾ, മലിനീകരണത്തിന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നായി ഡൽഹി മാറി.   തിങ്കളാഴ്ച രാവിലെ ഡൽഹിയിലെ ചില സ്ഥലങ്ങളിൽ എയർ ക്വാളിറ്റി ഇൻഡക്‌സ് അല്ലെങ്കിൽ എക്യുഐ 520-ന് മുകളിൽ എത്തി. 50 ൽ താഴെ  സൂചിക നിലനിർത്തേണ്ടുന്ന അവസ്ഥയിലാണ് ഇത്തരമൊരു കണക്ക്.

അതേ ദിവസം രാവിലെ ബീജിങ്ങിൽ  ആകാശം കൂടുതൽ നീലനിറമായിരുന്നു, കൂടാതെ എക്യുഐ ലെവൽ ഡൽഹിയുടെ അഞ്ചിലൊന്നിൽ താഴെയായിരുന്നു. 2013 മുതൽ, ബെയ്ജിംഗും ചൈനയും വായു മലിനീകരണത്തിനെതിരെ നടത്തിയ സുപ്രധാന നടപടികളുടെ ഫലമാണ് ഇന്ന് കാണുന്ന മാറ്റം.  പുതിയ കൽക്കരി കപ്പാസിറ്റികൾ നിരോധിക്കുക, റസിഡൻഷ്യൽ കെട്ടിടങ്ങളിൽ കൽക്കരി ഇന്ധന ഉപഭോഗം ഒഴിവാക്കുക, ഡീസൽ ട്രക്കുകളിലെ ഇന്ധന-എഞ്ചിൻ നിലവാരം ഉയർത്തുക, പഴയതും മലിനീകരണം ഉണ്ടാക്കുന്നതുമായ കാറുകൾ ഉപേക്ഷിക്കുക  തുടങ്ങിയ നിരവധി പദ്ധതികൾ ബെയ്ജിങ് നടപ്പിലാക്കി. കൂടാതെ  ജനങ്ങളെ  ഇലക്ട്രിക് കാറുകളിലേക്ക് മാറാനും ചെറിയ യാത്രകൾക്കായി സൈക്കിൾ ഉപയോഗിക്കാനും  പ്രോത്സാഹിപ്പിച്ചു.

ഇത്തരം നടപടികളോടപ്പം ,  കഴിഞ്ഞ കുറച്ചു നാളുകളായി ചൈനീസ് ഗവണ്മെന്റ് ബെയ്ജിങിന്റെ പരിധിക്കപ്പുറത്തേക്കു  നടപടികൾ വ്യാപിപ്പിച്ചപ്പോൾ വായു മലിനീകരത്തോതിൽ  കാര്യമായ പുരോഗതി ഉണ്ടായതെന്ന് ഹെൽസിങ്കി ആസ്ഥാനമായുള്ള സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയറിലെ അനലിസ്റ്റ് ലോറി മൈലിവിർട്ട പറയുന്നു. നഗരത്തിന് പുറത്തുള്ള വ്യാവസായിക ക്ലസ്റ്ററുകളും പ്രധാന എമിഷൻ സ്രോതസ്സുകളും ഉൾക്കൊള്ളുന്ന ഒരു “കീ കൺട്രോൾ റീജിയൻ” സ്ഥാപിക്കുന്നതിലൂടെ, കൂടുതൽ ഫലപ്രദമായ ഫലങ്ങൾ കൈവരിച്ചു, ലോറി മൈലിവിർട്ട പറഞ്ഞു. വായു മലിനീകരണത്തിനെതിരെ പോരാടാനുള്ള  ബീജിങിന്റെ ബജറ്റ് 2013-ൽ 430 മില്യൺ ഡോളറിൽ (350 മില്യൺ പൗണ്ട്) നിന്ന് 2017ൽ 2.6 ബില്യൺ ഡോളറായി ഉയർത്തുകയും ചെയ്തു. ഷിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ എനർജി പൊല്യൂഷൻ ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിച്ച എയർ ക്വാളിറ്റി ലൈഫ് ഇൻഡക്‌സ് അഥവാ എക്യുഎൽഐ പ്രകാരം 2013 മുതൽ ബീജിങിലെ  വായു മലിനീകരണം ഏകദേശം 50% കുറഞ്ഞു, രാജ്യവ്യാപകമായി ഏകദേശം 40% കുറഞ്ഞു. ബീജിങിന്റെ പരിശ്രമങ്ങളുടെ ഫലങ്ങൾ ശ്രദ്ധേയമാണ്.

അതേസമയം , മലിനീകരണ വ്യവസായങ്ങളെ നിയന്ത്രിക്കുക , കൽക്കരി അധിഷ്ഠിത പവർ പ്ലാന്റുകൾ ഒഴിവാവാക്കുക , ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക അധിഷ്ഠിത പൊതുഗതാഗതസംവിധാനം നടപ്പിലാക്കുക , പഴയ വാണിജ്യ വാഹനങ്ങൾ നിരത്തിൽ  നിന്നും ഒഴിവാക്കുക , കർശനമായ മലിനീകരണ മാനദണ്ഡങ്ങൾ പാലിച്ച  കാര്യക്ഷമമായ മെട്രോ നിർമ്മാണം തുടങ്ങിയ ഡൽഹിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്.

‘ഡൽഹിയിലെ ദീർഘകാല വായു ഗുണനിലവാര തോത്  കാണിക്കുന്നത് വർഷം തോറും അതിന്റെ ലെവലുകൾ ഉയരുന്നില്ല എന്നാണ്. ഇത് യഥാർത്ഥത്തിൽ കുറയുകയാണ്. അതിനർത്ഥം ഡൽഹിയുടെ  പ്രശ്നം സുസ്ഥിരമാക്കുകയും മലിനീകരണ തോത് കുറച്ചുകൊണ്ട് വരാൻ പല നടപടികൾക്കും സാധിക്കുന്നുണ്ടെന്നുമാണ്.  എന്നാൽ ഡൽഹിയിലെ PM2.5 ലെവലുകൾ 60% കൂടി കുറച്ചാൽ മാത്രമേ ആരോഗ്യപരമായ അന്തരീക്ഷം ഇവിടെ സൃഷ്ടിക്കാനാകു’ വ്യക്തമായ വായു മാനദണ്ഡങ്ങൾ പാലിക്കാൻ  ,” ഡൽഹി ആസ്ഥാനമായുള്ള സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ  അനുമിത റോയ്ചൗധരി പറയുന്നു.

ഡൽഹിയിലെ മലിനീകരണത്തിന്റെ പകുതിയിലധികവും വാഹനങ്ങളിൽ നിന്നുള്ള പുറന്തള്ളലിൽ നിന്നാണെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. കൽക്കരി ഉപയോഗിച്ചുള്ള വ്യവസായങ്ങളിൽ നിന്നുള്ള പുക, നിർമ്മാണ സ്ഥലങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ, പൊടി എന്നിവയുടെ കത്തിക്കൽ തുടങ്ങിയ പ്രവർത്തികൾ വീണ്ടും ഡൽഹിയെ അതെ പുകയിലേക്ക് തള്ളിയിടുന്നു. ശൈത്യകാലത്ത്, അയൽരാജ്യമായ പഞ്ചാബിലും ഹരിയാനയിലും വയലുകൾ   കത്തിക്കുന്നത്  കാറ്റിന്റെ വേഗതയും ദിശയും അനുസരിച്ച്  ഡൽഹിയിലെ വായു മലിനീകരണത്തിന്റെ നാലിലൊന്ന്  സംഭാവന ചെയ്യുന്നു. പഴയ വാഹനങ്ങൾ നിരോധിക്കുന്നതിലൂടെ, ഡൽഹി തങ്ങളുടെ റോഡുകളിലെ കാറുകളുടെ എണ്ണം – ഏകദേശം 80 ലക്ഷം (2015-ൽ രേഖപ്പെടുത്തിയതിൽ നിന്ന്) മൂന്നിലൊന്നായി കുറച്ചു. എന്നിട്ടും, വാഹനങ്ങൾ മൂലമുള്ള മലിനീകരണം കുറയ്ക്കാൻ ഡൽഹി സർക്കാരിന് സാധിച്ചിട്ടില്ല.

ഏകദേശം 400 കിലോമീറ്റർ (248 മൈൽ) നീളമുള്ള ഡൽഹി മെട്രോ ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയതും തിരക്കേറിയതുമായ മെട്രോ ശൃംഖലയാണ്. നഗരത്തിലെ 7,000 പൊതു ബസുകളിൽ ഏകദേശം 14% ഇലക്ട്രിക് ആണ്, വിരോധാഭാസമെന്നു പറയട്ടെ, ഉപയോഗത്തിലെ അസൗകര്യങ്ങൾ കാരണം ബസ് യാത്രക്കാരുടെ എണ്ണം കുറയുന്നു. 80% മോട്ടോറൈസ്ഡ് ട്രിപ്പുകളും പൊതുഗതാഗതത്തിലൂടെ നടത്താനാണ് ഡൽഹി മാസ്റ്റർ പ്ലാൻ ലക്ഷ്യമിടുന്നതെങ്കിലും, മെട്രോയും ബസ് സംവിധാനങ്ങളും തമ്മിലുള്ള സംയോജനത്തിന്റെ അഭാവം ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് തടസ്സമായി.  അതേസമയം,  ഡൽഹിയേക്കാൾ വളരെ വേഗത്തിൽ ബീജിങ് കൽക്കരി, ഡീസൽ എന്നിവയിൽ നിന്ന് മാറി.

ഡൽഹിക്ക് അധികം സമയമില്ല. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഉചിതമായ രീതിയിൽ കർശനമായ നടപടികളോടൊപ്പം അന്തരീക്ഷ മലിനീകരണ തോത് കുറയ്ക്കാൻ കഴിയില്ലെങ്കിൽ നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങൾ വലുതായിരിക്കും. എത്രനാളിങ്ങനെ പുകയിൽ ശ്വാസംമുട്ടി ജീവിക്കും?

Tags: Delhi Air qualityair quality indexAQIchinaBEYJINGindiaair pollution in Delhi
ShareTweetSendShare

Latest stories from this section

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്തെ തീവണ്ടി സർവ്വീസുകളിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സന്തോഷവാർത്തയുണ്ടേ….സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ….

ബ്രഹ്‌മപുത്രയിൽ ഭീമൻ അണക്കെട്ട് അധികം വൈകാതെ തന്നെ,നീക്കങ്ങൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ

ബ്രഹ്‌മപുത്രയിൽ ഭീമൻ അണക്കെട്ട് അധികം വൈകാതെ തന്നെ,നീക്കങ്ങൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ

Discussion about this post

Latest News

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്തെ തീവണ്ടി സർവ്വീസുകളിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സന്തോഷവാർത്തയുണ്ടേ….സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ….

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

ഒരു സ്ഥിരതയുമില്ല ഐപിഎല്ലിൽ പോലും, പിന്നെ എങ്ങനെ ഇലവനിൽ ഇറക്കും; സഞ്ജുവിനെ കുറ്റപ്പെടുത്തി മുൻ താരം

ഡഗ്ഗൗട്ടിലെ ചിത്രങ്ങൾ അതിന് തെളിവ്, നിരാശനായി സഞ്ജു സാംസൺ; എല്ലാത്തിനും കാരണമായത് ആ തീരുമാനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies