കണ്ണൂർ; മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള നവകേരള സദയ് യാത്രയ്ക്കായുള്ള ആഡംബര ബസ് നിർമ്മാണത്തെ വിമർശിച്ച് കെ മുരളീധരൻ. ധൂർത്താണ് നടത്തുന്നത്. ബസ് യാത്രയല്ലിത്, റോഡിലൂടെ ഓടുന്ന പ്ലെയിനാണ് സജ്ജീകരിക്കുന്നത്. കേരളത്തിൽ ധാരാളം റസ്റ്റ് ഹൗസും ഗസ്റ്റ് ഹൗസും ഉണ്ടല്ലോയെന്നും കെ.മുരളീധരൻ വിമർശിച്ചു.
ഇവര് യാത്ര തുടങ്ങുവാണ്, ഇത് ബസ് യാത്രയല്ല ശരിക്കും. റോഡിലൂടെ ഓടുന്ന പ്ലെയിനാണ് ഇപ്പോൾ സജ്ജീകരിക്കുന്നത്. ഈ ബസിന്റെ പകുതി ഭാഗം മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള സ്‌പെഷൽ ക്യാബിനാണ്. 20 മന്ത്രിമാർ തിക്കിതിരക്കി ഇരിക്കുവാണ് ഒരു ബസിന്റെ പകുതി ഭാഗത്ത്. പകുതി മുഖ്യമന്ത്രിക്ക് മുഴുവനാണ്. അപ്പോ ഞാൻ ചോദിക്കട്ടെ ജന്മി കുടിയാൻ ബന്ധം അവസാനിച്ചോ കേരളത്തിൽ എന്ന് അദ്ദേഹം പരിഹസിച്ചു.
പിന്നെ അതിന്റെ കൂടെ ഒരു കിടപ്പുമുറിയും. ഇപ്പോ പയ്യന്നൂർ വന്നു കഴിഞ്ഞാൽ, അടുത്ത പോയിന്റ് പഴയങ്ങാടിയാണ്… മറ്റേ കല്യാശേരിയുടെ പോയിന്റ്. ഇവിടുന്ന്, അവിടെയെത്തുന്ന ആ സമയം കൊണ്ട് ആർക്കെങ്കിലും എന്താ ഇരിക്കാൻ കഴിയാത്ത വല്ല അസുഖവുമുണ്ടോ? അല്ലാണ്ട് എന്തിനാണ് ഈ ബസിന്റെ അകത്ത് കിടപ്പുമുറി? പിന്നെ അടുക്കള, ഇവിടുന്ന് ഒരു ചായ കുടിക്കുക, അവിടെയെത്തിയിട്ട് ചായ കുടിച്ചാൽ പോരെ? അത്രദൂരമല്ലേ ഉള്ളു. എന്തായിത് നടന്ന് ഭക്ഷണം കഴിക്കലാ.. ബസ് യാത്രയിൽ പിന്നെ ശുചിമുറി. ഇവിടെ ഇഷ്ടം പോലെ ഗസ്റ്റ് ഹൗസും റസ്റ്റ് ഹൗസും ഒക്കെ ഉണ്ടല്ലോ ഇത് അത്രയും ക്ഷമിച്ച് ഇരിക്കാതെ തിരുവനന്തപുരം ഭാഷയിൽ പറഞ്ഞാൽ നടന്ന് പെടുക്കലാ ഈ ബസ് യാത്രയെന്ന് പറയുമ്പോൾ. അപ്പോ ഇങ്ങനെയാണ് കേരളത്തിന്റെ അവസ്ഥ. ധൂർത്താണ് എല്ലാമെന്ന് അദ്ദേഹം വിമർശിച്ചു.
Discussion about this post