ലണ്ടന്‍ : ഭാരതത്തില്‍ നിന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കളവ് പോയ അമൂല്യ നിധികള്‍ തിരികെ നല്‍കി യുകെ. എട്ടാം നൂറ്റാണ്ടിലെ ക്ഷേത്ര വിഗ്രഹങ്ങളാണ് ഇന്ത്യയില്‍ നിന്ന് മോഷ്ടിക്കപ്പെട്ട് ഇംഗ്ലണ്ടിലെത്തിയത്. ഇവ കണ്ടെത്തി തിരിച്ച് ഇന്ത്യയിലേക്ക് കൈമാറുന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രി എസ് ജയശങ്കര്‍ അധ്യക്ഷത വഹിച്ചു.
എട്ടാം നൂറ്റാണ്ടിലെ രണ്ട് ക്ഷേത്ര കല്‍ വിഗ്രഹങ്ങളായ യോഗിനി ചാമുണ്ഡ, യോഗിനി ഗോമുഖി എന്നിവയാണ് അടുത്തിടെ ഇംഗ്ലണ്ടില്‍ കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ ലോകാരിയിലെ ഒരു ക്ഷേത്രത്തില്‍ നിന്ന് 1970-1980 കാലയളവിന് ഇടയില്‍ മോഷ്ടിക്കപ്പെട്ട വിഗ്രഹങ്ങളാണിവ. പിന്നീട് ഇന്ത്യാ പ്രൈഡ് പ്രോജക്ടിന്റെയും ആര്‍ട്ട് റിക്കവറി ഇന്റര്‍നാഷണലിന്റെയും സഹായത്തോടെ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഇവ വീണ്ടെടുക്കുകയായിരുന്നു.
വിഗ്രഹങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറുന്ന ചടങ്ങില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അധ്യക്ഷത വഹിച്ചു. അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിന് യുകെയില്‍ എത്തിയതാണ് അദ്ദേഹം. ഇന്ത്യാ ഹൗസില്‍ വിഗ്രഹങ്ങള്‍ അനാച്ഛാദനം ചെയ്ത ജയശങ്കര്‍, നഷ്ടപ്പെട്ടെന്ന് കരുതിയ വിഗ്രഹങ്ങളുടെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവില്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
“ഇരു രാജ്യങ്ങളുടേയും ഇടയിലുള്ള ഇത്തരം സാംസ്‌കാരിക കൈമാറ്റങ്ങള്‍ നിയമപരവും സുതാര്യവും നിയമാധിഷ്ഠിതവുമാണെന്ന് ഉറപ്പാക്കേണ്ടത് ഇന്നത്തെ കാലത്ത് പ്രധാനമാണ്”, ജയശങ്കര്‍ പറഞ്ഞു. കൂടാതെ നിലവിലെ സാമൂഹിക വ്യതിയാനങ്ങളെ അപലപിച്ച അദ്ദേഹം സമകാലിക കാലത്ത് അവയ്ക്കുണ്ടാകുന്ന അസ്വീകാര്യത ഊന്നിപ്പറയുകയും ചെയ്തു.
ലോകാരി പോലുള്ള യോഗിനി ക്ഷേത്രങ്ങളില്‍ ആരാധിക്കുന്ന വിഗ്രഹങ്ങള്‍ ആണിവ. യോഗിനി എന്ന പദം സൂചിപ്പിക്കുന്നത് യോഗ കലകളിലെ സ്ത്രീ ആചാര്യന്മാരെയാണ്. മൃഗത്തലയുള്ള സുന്ദരികളായ സ്ത്രീകളെ ചിത്രീകരിക്കുന്ന 20 യോഗിനി പ്രതിമകള്‍ ക്ഷേത്രത്തിലുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.
1970-കളില്‍ രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള ഒരു സംഘം കവര്‍ച്ചക്കാരാണ് ലോകാരി ക്ഷേത്രത്തില്‍ മോഷണം നടത്തിയത്. മോഷ്ടിച്ച വിഗ്രഹങ്ങള്‍ സ്വിറ്റ്‌സര്‍ലന്‍ഡ് വഴി യൂറോപ്പിലേക്ക് കടത്തി. അവയില്‍ ചിലത് തകര്‍ക്കപ്പെടുകയും ബാക്കിയുള്ളവ പ്രാദേശിക ഗ്രാമീണര്‍ മറച്ചുവയ്ക്കുകയുമായിരുന്നു.
ബ്രസല്‍സ്, ലണ്ടന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സാംസ്‌കാരിക പൈതൃകത്തിന്റെ വിജയകരമായ തിരിച്ചുവരവാണിതെന്ന് ആര്‍ട്ട് റിക്കവറി ഇന്റര്‍നാഷണലിലെ ക്രിസ് മരിനെല്ലോ പറഞ്ഞു.
#WATCH | UK: External Affairs Minister Dr S Jaishankar attends the repatriation ceremony of Yogini Chamunda and Yogini Gomukhi, the 8th-century stolen temple idols from Uttar Pradesh's Lokhari, in London. pic.twitter.com/5ckc1qvLFU
— ANI (@ANI) November 15, 2023
ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ട്രേഡ് ആന്‍ഡ് ഇക്കണോമിക്സ് ഫസ്റ്റ് സെക്രട്ടറി ജസ്പ്രീത് സിംഗ് സുഖിജയടക്കമുള്ളവര്‍ ഇന്ത്യ പ്രൈഡ് പ്രോജക്റ്റിനൊപ്പം ഈ വിഗ്രഹങ്ങള്‍ തിരിച്ചെത്തിക്കുന്നതില്‍ സഹകരിച്ചു പ്രവര്‍ത്തിച്ചു. ഭാരതത്തിന്റെ പൈതൃകങ്ങള്‍ അവയുടെ ഉത്ഭവത്തിലേക്ക് തിരിച്ചെത്തിക്കുന്നതിന് സ്വീകാര്യമായ എല്ലാ പരിഹാരങ്ങളും കണ്ടെത്തുമെന്ന് യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം ദൊരൈസ്വാമി വ്യക്തമാക്കി.
Discussion about this post