പാലക്കാട്: അട്ടപ്പാടിയിൽ ഗോത്രവർഗ്ഗ, പട്ടികജാതി/വർഗ്ഗ വിഭാഗം ഉദ്യോഗാർത്ഥികൾക്കായി സൗജന്യ കെ-ടെറ്റ് പരിശീലനം ആരംഭിച്ചു. വിദ്യാഭ്യാസ വികാസ കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന ശിക്ഷാ – സ്വാസ്ഥ്യ ന്യാസിന്റേയും കാലടി ആദി ശങ്കര ട്രെയിനിംഗ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ ടോസ്സ് അക്കാദമിയുടെ സഹകരണത്തോടെയാണ് പരിശീലനം. ആറളം ഫാമിംഗ് കോർപ്പറേഷൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. കെ.പി. നിതീഷ് കുമാർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
കേരളത്തിൽ കെ-ടെറ്റ് യോഗ്യത നേടാത്ത നൂറ് കണക്കിന് ഉദ്യോഗാർത്ഥികൾക്ക് സഹായകമാണ് ഈ പരിശീലന പരിപാടി. ഓൺലൈനായും -ഓഫ് ലൈനായും ഉദ്യോഗാർത്ഥികൾക്ക് സൗജന്യ പരിശീലനം ലഭിക്കും. ക്ലാസുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9496739107 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സംയോജകൻ ജോബി ബാലകൃഷ്ണൻ അറിയിച്ചു.
Discussion about this post