തിരുവനന്തപുരം: നവകേരള സദസുമായി ബന്ധപ്പെട്ട ബസിനെ ചൊല്ലിയുള്ള വിവാദങ്ങളിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ആഡംബര ബസ് അല്ലെന്നും സാധാരണ കെഎസ്ആർടിസി ബസ് അല്ല മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്നതിനായി പ്രത്യേകം തയ്യാറാക്കിയ ബസാണ് യാത്രയ്ക്ക് ഉപയോഗിക്കുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച ബസിന് സാധാരണ മൂല്യത്തേക്കാൾ അപ്പുറമാണ്. നാളെമുതൽ എല്ലാവരും കാണത്തക്ക രീതിയിൽ ബസിന്റെ യാത്ര തുടങ്ങും. അതുവരെ എല്ലാവരും കാത്തിരിക്കുക. അപ്പോൾ ഫോട്ടോയോ എന്തു സംവിധാനം വേണമെങ്കിലും ഉപയോഗിച്ച് കാണിച്ചോളൂ. ഒരു രഹസ്യവുമില്ല. ആ ബസ് ഭാവിയിൽ ഉപയോഗിക്കാൻ കഴിയുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
ബസുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾക്ക് മറുപടി പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Discussion about this post