കോട്ടയം: നടൻ വിനോദ് തോമസിനെ (47) കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കോട്ടയം മീനടം സ്വദേശിയാണ് വിനോദ്.
പാമ്പാടിയിലെ ബാറിന്റെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട കാറിനുള്ളിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്. രാവിലെ 11 മണിയ്ക്ക് ഇവിടെ എത്തിയതായിരുന്നു വിനോദ്. ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് കാർ തുറന്ന് എസി ഓൺ ആക്കി ഇരുന്നു. അഞ്ച് മണി കഴിഞ്ഞും വാഹനത്തിൽ നിന്നും ഇറങ്ങാതിരുന്നതോടെ ബാർ ജീവനക്കാർ വിളിക്കുകയായിരുന്നു.
എന്നാൽ പ്രതികരിച്ചില്ല. ഇതേ തുടർന്ന് ജീവനക്കാർ കാറിന്റെ ചില്ല് തകർത്ത് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപ്പോഴേയ്ക്കും മരിച്ചിരുന്നു. മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യും. തുടർച്ചയായി കാറിനുള്ളിലെ എസി പ്രവർത്തിച്ചതിന് തുടർന്ന് വമിച്ച വിഷവാതകം ശ്വസിച്ചതാകാം വിനോദിന്റെ മരണ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അയ്യപ്പനും കോശിയും, ജൂൺ ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ ചെറുതെങ്കിലും അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് വിനോദ്.
Discussion about this post