ടെൽ അവീവ്: തുർക്കിയിൽ നിന്നും ഇന്ത്യയിലേക്ക് പുറപ്പെട്ട ചരക്കുകപ്പൽ യെമനിൽ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ തട്ടിയെടുത്തതായി ഇസ്രയേൽ. ആഗോള തലത്തിൽ അങ്ങേയറ്റം ഗുരുതരമായ സംഭവമാണ് ഇതെന്ന് ഇസ്രയേൽ പ്രതിരോധ സേന വ്യക്തമാക്കി.
തട്ടിയെടുക്കപ്പെട്ടത് തങ്ങളുടെ കപ്പലല്ല എന്നും ഇസ്രയേൽ അറിയിച്ചു. വിവിധ രാജ്യങ്ങളിലെ പൗരന്മാർ കപ്പലിലുണ്ട്. ദക്ഷിണ ചെങ്കടലിൽ വെച്ചാണ് ഹൂതികൾ കപ്പൽ റാഞ്ചിയതെന്നും ഇസ്രയേൽ വ്യക്തമാക്കി.
എന്നാൽ ഇസ്രയേലിന്റെ ആരോപണം മറ്റ് രാജ്യങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. ഏത് രാജ്യത്തിന്റെ കപ്പലാണ് റാഞ്ചിയത് എന്നും വ്യക്തമല്ല. ഇന്ത്യ ഇതുവരെ വാർത്തയോട് പ്രതികരിച്ചിട്ടില്ല.
കപ്പലിൽ 52 പേർ ഉള്ളതായാണ് റിപ്പോർട്ട്. ബ്രിട്ടീഷ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലിൽ ഇസ്രയേലി വ്യവസായി എബ്രഹാം ഉൻഗാറിനും നിക്ഷേപമുണ്ട്. കരീബിയൻ രാജ്യമായ ബഹാമാസിന്റെ പതാകയാണ് കപ്പലിൽ ഉള്ളതെന്ന് ഇസ്രയേലി മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post