ടെൽ അവീവ് : ഗാസയിലെ അൽ ഷിഫാ ഹോസ്പിറ്റലിന്റെ 10 മീറ്റർ അടിയിലായി 55 മീറ്റർ നീളമുള്ള “ഹമാസ് തുരങ്കം ” കണ്ടെത്തിയതായി ഇസ്രായേൽ ഡിഫെൻസ് ഫോഴ്സ് അറിയിച്ചു. ഇസ്രായേലി ഡിഫെൻസ് ഫോഴ്‌സും ഇസ്രായേലി സെക്യൂരിറ്റി അതോറിറ്റിയും ചേർന്ന് പുറത്തിറക്കിയ സംയുക്ത പ്രവർത്തന അപ്ഡേറ്റ് റിപ്പോർട്ടിലാണ് ഹോസ്പിറ്റലിന്റെ മറവിൽ ഹമാസ് തീവ്രവാദികൾ നടത്തുന്ന തീവ്രവാദ പ്രവർത്തനങ്ങളുടെ ഏറ്റവും പുതിയ തെളിവ് പുറത്ത് വന്നിരിക്കുന്നത്
“ഓപ്പറേഷനൽ അപ്ഡേറ്റ്” എന്ന തലകെട്ടിൽ സമൂഹമാധ്യമം ആയ എക്‌സിൽ ആണ് ഇസ്രായേൽ ഡിഫെൻസ് ഫോഴ്‌സും ഇസ്രായേലി സെക്യൂരിറ്റി അതോറിറ്റിയും ചേർന്ന് സംയുക്തമായി അൽ ഷിഫാ ഹോസ്പിറ്റൽ കോംപ്ലെക്സിൽ നടത്തിയ ഒരു ഇന്റലിജൻസ് ഓപ്പറേഷന് ശേഷം ഈ നിർണ്ണായകമായ 55 മീറ്റർ ടണലിന്റെ വിവരം പുറത്ത് വിട്ടത്.
കൂടാതെ, ടണൽ പ്രവേശന കവാടത്തിൽ സ്ഫോടനം തടയാനുള്ള വാതിൽ, ഫയറിംഗ് ഹോൾ എന്നിങ്ങനെ വിവിധ പ്രതിരോധ സംവിധാനങ്ങൾ അടങ്ങിയിരിക്കുന്നുവെന്നും അപ്‌ഡേറ്റ് എടുത്തുകാണിക്കുന്നു.
ഗാസയിലെ സാധാരണക്കാരെയും ഷിഫ ഹോസ്പിറ്റലിലെ രോഗികളെയും മനുഷ്യ കവചങ്ങളായി ഹമാസ് ഉപയോഗിക്കുന്നതിനെ കുറിച്ച് ആഴ്‌ചകളായി ഞങ്ങൾ ലോകത്തോട് പറഞ്ഞുവരുന്നു. ഈ ഭൂഗർഭ തുരങ്കത്തിന്റെ കണ്ടെത്തിയതിലൂടെ ഞങ്ങളുടെ അവകാശവാദങ്ങൾക്ക് കൂടുതൽ തെളിവ് കിട്ടിയിരിക്കുകയാണ് , ഇസ്രായേലി ഡിഫെൻസ് ഫോഴ്സ് വ്യക്തമാക്കി
നേരത്തെ ഹോസ്പിറ്റലുകൾക്ക് നേരെ ആക്രമണങ്ങൾ നടത്തുന്നു എന്ന് ഇസ്രയേലിനെതിരെ വ്യാപകമായി വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. എന്നാൽ ആശുപത്രികൾക്കോ സ്കൂളുകൾക്കോ എതിരെ അല്ല, മറിച്ച് അവിടെ ഒളിച്ചിരിക്കുന്ന തീവ്രവാദികൾക്കെതിരെയാണ് ഇസ്രായേൽ സൈന്യം ആക്രമണം നടത്തുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഇസ്രായേൽ സൈന്യം പുറത്ത് വിട്ടിരിക്കുന്ന ഏറ്റവും പുതിയ തെളിവുകൾ.
Discussion about this post