പത്തനംതിട്ട: ഗതാഗതനിയമ ലംഘനത്തിന്റെ പേരിൽ പിടിച്ചുവച്ച റോബിൻ ബസ് തിരികെ വിട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് ഉടമ ഇന്ന് കത്ത് നൽകും. ഗാന്ധിപുരം ആർടി ഓഫീസിൽ നേരിട്ട് എത്തിയാകും ഉദ്യോഗസ്ഥർക്ക് അദ്ദേഹം കത്ത് നൽകുക. ഇന്നലെ വൈകീട്ടോടെയായിരുന്നു ബസ് ആർടിഒ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.
ഇന്നലെ അവധിയായതിനാൽ മോട്ടോർ വെഹിക്കിൽ ഡയറക്ടർ എത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നാണ് തമിഴ്‌നാട് ആർടിഒ നേരത്തെ അറിയിച്ചിരുന്നത്. ഇത് പ്രകാരമാണ് കത്ത് നൽകുന്നത്. അതേസമയം ബസിലെ യാത്രികരെയെല്ലാം ഇന്നലെ തന്നെ നാട്ടിലേക്ക് എത്തിച്ചിരുന്നു.
ബസ് പിടിച്ചെടുത്തതിന് പിന്നാലെ യാത്രികരെ രണ്ട് വാഹനങ്ങളിലായാണ് അതാത് സ്ഥലത്ത് എത്തിച്ചത്. വാളയാർ അതിർത്തിവരെ തമിഴ്‌നാട് ആർടിസി ബസിലും ഇതിന് ശേഷം ബസുടമ ഏർപ്പാട് ചെയ്ത വാഹനത്തിലുമാണ് ഇവരെ നാട്ടിലെത്തിച്ചത്.
ബുധനാഴ്ചയാണ് റോബിൻ സബിന്റെ പെർമിറ്റ് സംബന്ധിച്ച വിഷയത്തിൽ കോടതി വിധി. ഇതിനിടെയാണ് ഗാന്ധിപുരത്ത് ബസ് പിടിച്ചെടുത്തത്. കേരള സർക്കാരിന്റെ അറിവോട് കൂടിയാണ് തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പിന്റെ വേട്ടയാടൽ എന്ന് ഉടമ വ്യക്തമാക്കി.
Discussion about this post