ബംഗളൂരു: പൊട്ടിവീണ വൈദ്യുതക്കമ്പയിൽ നിന്നും ഷോക്കേറ്റ് അമ്മയും കുഞ്ഞും മരിച്ചു. തമിഴ്നാട് സ്വദേശിയായ സൗന്ദര്യ, ഒൻപത് മാസം പ്രായമുള്ള മകൾ സുവിക്ഷ എന്നിവരാണ് മരിച്ചത്. വൈറ്റ്ഫീൽഡിന് സമീപം ഹോപ്ഫാമിലെ നടപ്പാതയിലായിരുന്നു സംഭവം.
ഇന്നലെ വൈകീട്ട് ആണ് മണിയോടെയാണ് അപകടം ഉണ്ടായത്. സ്വന്തം ദേശമായ കടലൂരിൽ പോയി തിരികെ വരികയായിരുന്നു സൗന്ദര്യയും കുഞ്ഞും. ഇതിനിടെ പൊട്ടിവീണ വൈദ്യുതക്കമ്പിയിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു. ഇരുവരും തെറിച്ചുവീണു.
അതുവഴിപോയ കാൽനടയാത്രികർ റോഡിൽ ട്രോളിബാഗും ഫോണും കണ്ടു. ഇതോടെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി നടത്തിയ പരിശോധനയിൽ ആണ് ഇരുവരെയും കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരിച്ചിരുന്നു.
സൗന്ദര്യയുടെ ഭർത്താവ് സന്തോഷ് കുമാർ ബംഗളൂരുവിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയാണ്. അതേസമയം സംഭവത്തിൽ നാട്ടുകാരിൽ നിന്നും ശക്തമായ പ്രതിഷേധം ഉയരുകയാണ്.
Discussion about this post