എറണാകുളം; പെരുമ്പാവൂരിൽ കെഎസ്ആർടിസി കണ്ടക്ടർ പേന കൊണ്ട് മുഖത്ത് കുത്തിയെന്ന പരാതിയുമായി പ്ലസ് ടു വിദ്യാർത്ഥി. പാറപ്പുറം സ്വദേശി മുഹമ്മദ് അൽ സാബിത്തിനാണ് കണ്ടക്ടറുടെ ആക്രമണത്തിൽ പരിക്കേറ്റത്. പുല്ലുവഴി ജയകേരളം സ്‌കൂളിലെ വിദ്യാർത്ഥിയാണ് മുഹമ്മദ് അൽ സാബിത്ത്.
കീഴില്ലം സ്വദേശി വിമലിനെതിരെയാണ് അൽ സാബിത്ത് പരാതിയുമായി രംഗത്ത് എത്തിയത്. ആലുവ – മൂവാറ്റുപുഴ റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ബസിലെ കണ്ടക്ടറാണ് വിമൽ. അൽ സാബിത്തിന്റെ ഇടതു കൺപോളയിലും പുരികങ്ങൾക്ക് ഇടയിലുമാണ് പേന കൊണ്ടുള്ള കുത്തിൽ മുറിവേറ്റത്. കുട്ടിയുടെ പരാതിയിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്.
Discussion about this post