ന്യൂഡൽഹി: ഫൈനലിലെ പരാജയത്തിന് പിന്നാലെ ആശ്വസിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി പറഞ്ഞ് മുഹമ്മദ് ഷമി. പ്രധാനമന്ത്രി ആശ്വസിപ്പിക്കുന്നതിന്റെ ചിത്രം പങ്കുവച്ച് ട്വിറ്ററിലൂടെയായിരുന്നു ഷമിയുടെ പ്രതികരണം. ഞായറാഴ്ച നമ്മുടെ ദിനം അല്ലായിരുന്നുവെന്നും ഷമി ട്വീറ്റ് ചെയ്തു.
യാദൃശ്ചികമെന്ന് പറയട്ടെ ഞായറാഴ്ച നമ്മുടെ ദിനം അല്ലായിരുന്നു. തന്നെയും ടീമിനെയും പിന്തുണച്ച എല്ലാ ഇന്ത്യക്കാർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു. പരാജയപ്പെട്ട വേളയിൽ തങ്ങളെ ആശ്വസിപ്പിച്ച പ്രധാനമന്ത്രിയോടും പ്രത്യേകമായി നന്ദി പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ പോരാടാനുള്ള തങ്ങളുടെ ഊർജ്ജം വർദ്ധിപ്പിച്ചു. തീർച്ഛയായും പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരുമെന്നും ഷമി പറഞ്ഞു.
ഓസ്‌ട്രേലിയയുമായുള്ള മത്സരത്തിന് പിന്നാലെ കരഞ്ഞുകൊണ്ട് മടങ്ങിയ ഇന്ത്യൻ താരങ്ങളെ ഡ്രസിംഗ് റൂമിൽ എത്തിയാണ് പ്രധാനമന്ത്രി ആശ്വസിപ്പിച്ചത്. ഷമിയെ ഉൾപ്പെടെ അദ്ദേഹം മാറോട് ചേർത്ത് ആശ്വസിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യൻ ടീമിനെ പ്രശംസിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
Discussion about this post