ജയ്പൂർ: രാജ്യത്ത് ഏറ്റവും കൂടുതൽ ബലാത്സംഗങ്ങൾ നടക്കുന്ന സംസ്ഥനം രാജസ്ഥാൻ ആണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. സംസ്ഥാനത്തെ ക്രമസമാധാന തകർച്ച ഭീകരമാണ്. കോൺഗ്രസ് സർക്കാരിന്റെ കഴിവുകേടാണ് ഇതിൽ നിന്നും വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
450 കോടി രൂപയുടെ വാർദ്ധക്യകാല പെൻഷൻ അഴിമതി നടത്തിയ സർക്കാർ രാജ്യത്തിന് തന്നെ അപമാനമാണ്. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ ബലാത്സംഗങ്ങൾ നടക്കുന്നത് രാജസ്ഥാനിലാണ്. ഇവിടെ സ്ത്രീകൾ ദിനംപ്രതിഅപമാനിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആൾവാറിലും പ്രതാപ്ഗഢിലും ചുരുവിലും ഭില്വാരയിലും ഇപ്പോൾ ദൗസയിലും ഇത്തരം സംഭവങ്ങൾ നടക്കുന്നു. ഇവയെ കുറിച്ച് സംസാരിക്കാൻ തന്നെ സാധിക്കാത്ത തരത്തിലുള്ള മൃഗീയതയാണ് അരങ്ങേറുന്നത്. രാജസ്ഥാനിലെ രാജ്സമന്ദിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ നദ്ദ പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷക്കാലവും കസേരകൾക്ക് വേണ്ടി തമ്മിലടിക്കാൻ മാത്രമാണ് ഗെഹ്ലോട്ട് സർക്കാർ ആവേശം കാട്ടിയത്. ഈ കാലയളവിൽ ആകാശത്തും ഭൂമിയിലും എന്ന് വേണ്ട സകല ഇടങ്ങളിലും അഴിമതി നടന്നു. നിയമന തട്ടിപ്പിലൂടെ സംസ്ഥാനത്തെ യുവാക്കളെ വഴിയാധാരമാക്കി. നദ്ദ് കൂട്ടിച്ചേർത്തു.
നരേന്ദ്ര മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്ത് നടക്കുന്ന നിരവധി വികസന പ്രവർത്തനങ്ങളെ കുറിച്ചും ജെ പി നദ്ദ സംസാരിച്ചു. നവംബർ 25നാണ് രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പ്. ഡിസംബർ 3നാണ് ഫലപ്രഖ്യാപനം.
Discussion about this post