തിരുവനന്തപുരം: പൂജാ ബംബർ നറുക്കെടുപ്പ് ഇന്ന്. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് ഭാഗ്യശാലി ആരെന്ന് അറിയുക. 12 കോടി രൂപയാണ് ഇക്കുറി ഒന്നാം സമ്മാനം.
തിരുവനന്തപുരം ഗോർഖി ഭവനിലാണ് നറുക്കെടുപ്പ് നടക്കുക. ലക്ഷക്കണക്കിന് ടിക്കറ്റുകളാണ് ഇക്കുറി വിറ്റഴിഞ്ഞിട്ടുള്ളത്. ആകർഷകമായ സമ്മാനത്തുകകളാണ് കൂടുതൽ ടിക്കറ്റുകളുടെ വിൽപ്പനയ്ക്ക് കാരണം ആയത്.
10 കോടി രൂപയായിരുന്നു കഴിഞ്ഞ വർഷത്തെ സമ്മാനത്തുക. ഇത് ഇക്കുറി 12 കോടിയാക്കി. നാല് കോടിയാണ് രണ്ടാം സമ്മാനം. ഒരു കോടി വീതം നാല് പേർക്കാണ് ഇത് ലഭിക്കുക. മൂന്നാം സമ്മാനം 10 ലക്ഷം. നാലം സമ്മാനം മൂന്ന് ലക്ഷം രൂപ വീതം അഞ്ച് പേർക്ക് നൽകും. 5,000, 1,000, 500, 300 രൂപയുടെ മറ്റ് സമ്മാനങ്ങളും ഉണ്ട്.
Discussion about this post