ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷം. വളരെ മോശമായ നിലയില്‍ നിന്ന് ‘ഗുരുതരമായ’ വിഭാഗത്തിലേക്ക് വായു ഗുണ നിലവാരം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് രേഖപ്പെടുത്തി. അടുത്ത വര്‍ഷം ഫെബ്രുവരി ആദ്യവാരം വരെ ഈ നിലയില്‍ കാര്യമായ മാറ്റമുണ്ടാകില്ലെന്നാണ് സൂചനകള്‍.
ആനന്ദ് വിഹാറില്‍ 405, ജഹാംഗീര്‍പുരിയില്‍ 428 , മേജര്‍ ധ്യാന്‍ ചന്ദ് നാഷണല്‍ സ്റ്റേഡിയത്തില്‍ 404 , ദ്വാരക സെക്ടര്‍ 8 403 എന്നിങ്ങനെയാണ് വായു ഗുണ നിലവാരം രേഖപ്പെടുത്തിയിരിക്കുന്നത്. ഗുരുതരമായ നിലയിലേക്കാണ് വായുവിന്റെ ഗുണനിലവാരം മാറിക്കൊണ്ടിരിക്കുന്നത്.
0 മുതല്‍ 100 വരെയുള്ള വായു ഗുണനിലവാര സൂചിക നല്ലതായി കണക്കാക്കപ്പെടുന്നു, അതേസമയം 100 മുതല്‍ 200 വരെ മിതമായതും 200 മുതല്‍ 300 വരെ മോശവുമാണ്, 300 മുതല്‍ 400 വരെ വളരെ മോശമാണെന്നും 400 മുതല്‍ 500 വരെയോ അതിലധികമോ ഗുരുതരമായോ കണക്കാക്കുന്നു.
അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വര്‍ധിച്ചതിന് പിന്നാലെ ലീനിയര്‍ പ്രൊജക്ടുകളുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുന്നതിനും മലിനീകരണം ഉണ്ടാക്കുന്ന ട്രക്കുകള്‍ ഡല്‍ഹിയിലേക്ക് പ്രവേശിക്കുന്നതിനും ഡല്‍ഹി സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ശനിയാഴ്ചയോടെ അനുകൂലമായ കാറ്റിന്റെ വേഗതയും ദിശയും കാരണം കര്‍ശന നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു
Discussion about this post