പലസ്തീനിയൻ ഇസ്ലാമിക് ഭീകര സംഘടനയായ ഹമാസ് ഇസ്രായേൽ സ്ത്രീകൾക്ക് നേരെ നടത്തിയ അതിക്രമങ്ങളിൽ മൗനം പാലിക്കുന്നതിൽ ‘ഫെമിനിസ്റ്റുകളെ വിമർശിച്ച് യൂറോപ്യൻ പാർലമെന്റ് അംഗം അസിത കാങ്കോ.
ഇന്ന് എനിക്കൊരു ചോദ്യമുണ്ട്. ഫെമിനിസ്റ്റുകൾക്ക്. സ്ത്രീകളെയും പെൺകുട്ടികളെയും ബലാത്സംഗം ചെയ്യുകയും പീഡിപ്പിക്കുകയും അവരുടെ നഗ്നശരീരത്തിൽ തുപ്പുകയും ചെയ്യുന്ന താടിക്കാർ അള്ളാ അക്ബർ എന്ന് ആക്രോശിക്കുമ്പോൾ എങ്ങനെ മിണ്ടാതിരിക്കാനാകും?. അതായത് ഇനിയൊരിക്കലും നിങ്ങൾക്ക് സ്വയം ഫെമിനിസ്റ്റ് എന്ന് വിളിക്കാനാവില്ലെന്ന് അവർ പറഞ്ഞു.
ഹമാസ് ഭീകരർ കാരണം ജൂത സ്ത്രീകൾക്ക് നേരിടേണ്ടി വന്ന അതിക്രമങ്ങളിൽ മൗനം പാലിക്കുന്ന ‘കപട ഫെമിനിസ്റ്റുകൾ’ ലജ്ജിക്കണമെന്ന് അവർ വിമർശിച്ചു.
മീടൂ പ്രസ്ഥാനവും ഇന്റർസെക്ഷണൽ ഫെമിനിസ്റ്റുകൾ എന്ന് വിളിക്കപ്പെടുന്നവരും എല്ലാ സ്ത്രീകളെയും ശ്രദ്ധിക്കുന്നില്ല. അവർ നിശ്ശബ്ദത പാലിച്ചാൽ അതിനർത്ഥം സ്ത്രീകളുടെ അവകാശങ്ങളോടുള്ള പ്രതിബദ്ധതയെക്കുറിച്ച് അവർ ഞങ്ങളോട് കള്ളം പറഞ്ഞു എന്നാണ്. ഇരകളെയല്ല, അടിച്ചമർത്തുന്നവരെയാണ് അവരുടെ പ്രവർത്തനങ്ങൾ പിന്തുണയ്ക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തി.
Discussion about this post