തിരുവനന്തപുരം; സംസ്ഥാനത്ത് ക്രിസ്ത്യൻ പള്ളികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയാണെന്ന് പരാതി. ഇതിൽ അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയതോടെ സംഗതി വിവാദമായി. തദ്ദേശ ജോയിന്റെ ഡയറക്ടറാണ് പരാതിയിൽ അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയത്.
ബംഗളൂരു സ്വദേശി സർക്കാരിന് നൽകിയ പരാതിയാണ് തദ്ദേശ ജോയിന്റ് ഡയറക്ടർ പരിശോധനയ്ക്കായി കൈമാറിയത്. ജില്ലാ ജോയിന്റ് ഡയറക്ടർമാർക്കാണ് പരിശോധനയ്ക്ക് നിർദ്ദേശം നൽകിയത്. ചീഫ് സെക്രട്ടറിക്ക് ലഭിച്ച പരാതിയാണ് തദ്ദേശ വകുപ്പിന് കൈമാറിയത്.
സംഭവം വിവാദമായതോടെ ഉത്തരവ് ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്ന് എൽഎസ്ജിഡി പ്രിൻസിപ്പൽ ഡയറക്ടർ രാജമാണിക്യം പ്രതികരിച്ചു. സംഭവം പരിശോധികുമെന്നും ഡയറക്ടർ അറിയിച്ചു.
Discussion about this post