കേരനിരകളാടും ഹരിതചാരുതീരം പുഴയോരം കളമേളം കവിതപാടും തീരം… എന്ന് കേരളത്തെ കുറിച്ച് പാടുന്നത് കേട്ടിട്ടില്ലേ. കവികൾ വർണിക്കുന്നത് പോലെ കേരവൃക്ഷങ്ങളാൽ സമ്പന്നമാണ് നമ്മുടെ നാട്. എന്നാൽ ഈ സമ്പന്നത നമ്മൾ അതിന്റേതായ രീതിയിൽ ഉപയോഗിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ അത് സംശയമാണ്. കാരണം ഇപ്പോഴും പലർക്കും തേങ്ങയുടെ ഗുണഗണങ്ങൾ വ്യക്തമായി അറിയില്ല. പലപ്പോഴും ഉപയോഗശൂന്യമെന്ന് കരുതി നാം തേങ്ങ മുളച്ചുണ്ടാവുന്ന വസ്തു ഉപേക്ഷിക്കാറുണ്ട്. ശരിക്കും തേങ്ങ കഴിക്കുന്നതിന്റെ ഇരട്ടി ഗുണങ്ങളാണ് പൊങ്ങിലുള്ളത്.
ദഹനസംബന്ധമായ പ്രശ്നങ്ങളെ പ്രതിരോധിക്കാൻ ഏറ്റവും ഫലപ്രദമായിട്ടുള്ളതാണ് പൊങ്ങ്. നെഞ്ചെരിച്ചിൽ, വയറിന്റെ അസ്വസ്ഥത എന്നിവയെ ഇല്ലാതാക്കാൻ പൊങ്ങ് ഉത്തമമാണ്.
മുള വന്നതേങ്ങ പൊട്ടിച്ചാൽ ഉള്ളിൽ പഞ്ഞിക്കെട്ട് പോലെ ഒരു വസ്തു കാണാം. പൊങ്ങ് എന്നാണ് ഇതിന് പറയുന്നത്. ഒരു അത്ഭുത ഭക്ഷണമാണ് കോക്കനട്ട് ആപ്പിൾ എന്നും വിളിക്കുന്ന ഈ പൊങ്ങ്. തേങ്ങയിലെ ഏറ്റവും പോഷകമുള്ള ഭാഗമാണ് പൊങ്ങ്.വിറ്റാമിൻ . ബി-1, ബി-3, ബി-5, ബി-6 തുടങ്ങിയവയും സെലെനിയം, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, കാൽസ്യം തുടങ്ങിയ ധാതുക്കളും പൊങ്ങിൽ അടങ്ങിയിരിക്കുന്നു.
പൊങ്ങ് പതിവായിക്കഴിക്കുന്നത് കുട്ടികളുടെയും മുതിർന്നവരുടെ രോഗപ്രതിരോധശക്തിയെ വർധിപ്പിക്കും. മറ്റ് അസുഖങ്ങൾ വരാതിരിക്കാനുള്ള പ്രതിരോധ മാർഗം കൂടെയാണ് പൊങ്ങ് കഴിക്കുന്നതിലൂടെ നമ്മുടെ ശരീരം സ്വീകരിക്കുന്നത്. പൊങ്ങ് നമ്മുടെ ശരീരത്തിലെ ഇൻസുലിന്റെ ഉത്പാദനം വർധിപ്പിച്ചു പ്രമേഹ ലക്ഷണങ്ങൾ നിയന്ത്രിക്കാനും കഴിയും. ആന്റി ബാക്റ്റീരിയൽ ആയും ആന്റി ഫംഗൽ ആയും പൊങ്ങ് നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുന്നു. മുളപ്പിച്ച പയറിനെക്കാൾ നമ്മുടെ ശരീരത്തിന് ഗുണകരവും ഫലപ്രദവുമാണ് പൊങ്ങ്. വൃക്കരോഗം, മൂത്രത്തിൽ പഴുപ്പ് എന്നിവയിൽ നിന്ന് രക്ഷനേടാനും പൊങ്ങ് സഹായിക്കും. ദിവസേന പൊങ്ങ് കഴിക്കുന്നത് ഹൃദ്രോഗ സാധ്യതയിൽ നിന്നു രക്ഷിക്കുമെന്നും നല്ല കൊളസ്‌ട്രോൾ വർദ്ധിപ്പിക്കുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
പൊങ്ങ് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. അസിഡിറ്റി, ഗ്യാസ്‌ട്രൈറ്റിസ് തുടങ്ങിയ ദഹനസംബന്ധമായ അസുഖങ്ങളെ ശമിപ്പിക്കാൻ സഹായിക്കും. പൊങ്ങിൽ കാണപ്പെടുന്ന ജെലാറ്റിനസ് പദാർത്ഥം ശരീരത്തിന് ജലാംശം നൽകുന്നു.പൊങ്ങിന് ശരീരത്തിലെ ചൂട് സന്തുലിതമാക്കാൻ സഹായിക്കുന്ന ഗുണങ്ങളുണ്ടെന്ന് ആയുർവേദത്തിൽ പറയുന്നു.നമ്മുടെ ശരീരത്തിലെ ഇൻസുലിന്റെ ഉത്പാദനം വർധിപ്പിച്ച് പ്രമേഹ ലക്ഷണങ്ങൾ നിയന്ത്രിക്കും.അമിതഭാരത്തിന് പരിഹാരം കാണാൻ ഏറ്റവും ഉത്തമമായിട്ടുള്ളതാണ് പൊങ്ങ്. ഇത് കഴിക്കുന്നത് ശരീരത്തിൽ അടിഞ്ഞ് കൂടിയിട്ടുള്ള കൊഴുപ്പിനെ ഇല്ലാതാക്കുന്നു.
Discussion about this post